ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ കൊടുത്ത തുകയുടെ കുടിശികയായ 74.33 കോടി സർക്കാർ അനുവദിച്ചു. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപവത്കരിച്ച് അതുവഴിയാണ് പെൻഷൻ വിതരണം നടത്തി ക്കൊണ്ടിരിക്കുന്നത്.
തുക കുടിശികയായതോടെ, എത്രയും വേഗം തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിനു കത്ത് നല്കിയിരുന്നു. ഈ കത്ത് സർക്കാർ പരിഗണിച്ച് പ്ലാൻ ഫണ്ടിൽ നിന്നുമാണ് 74.33 രൂപ അനുവദിച്ചിരിക്കുന്നത്.
ഈ തുക സഹകരണ സംഘങ്ങളിൽ എത്തുന്നതോടെ പെൻഷൻ വിതരണം നടക്കാൻ സാധ്യത തെളിഞ്ഞു.

