ജൂ​ഡ് 50, ഡൗ​മാ​ന്‍ 15

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് നാ​ലാം റൗ​ണ്ടി​ല്‍ ര​ണ്ട് ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ള്‍ റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍. സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ജൂ​ഡ് ബെ​ല്ലി​ങ്ഗം ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ര്‍​പൂ​ളി​നെ​തി​രേ ഇ​റ​ങ്ങി​യ​തോ​ടെ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ 50 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

22 വ​ര്‍​ഷ​വും 128 ദി​ന​വു​മാ​യി​രു​ന്നു ജൂ​ഡി​ന്‍റെ പ്രാ​യം. യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ 50 മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ ജൂ​ഡ് ബെ​ല്ലി​ങ്ഗം സ്വ​ന്ത​മാ​ക്കി. ഐ​ക​ര്‍ ക​സി​യ​സ് (22 വ​ര്‍​ഷം 155 ദി​നം), സെ​സ് ഫാ​ബ്രി​ഗ​സ് (22 വ​ര്‍​ഷം 331 ദി​നം), കി​ലി​യ​ന്‍ എം​ബ​പ്പെ (22 വ​ര്‍​ഷം 339 ദി​നം) തു​ട​ങ്ങി​യ​വ​രെ ബെ​ല്ലി​ങ്ഗം പി​ന്ത​ള്ളി.

ആ​ഴ്‌​സ​ണ​ല്‍ x സാ​വി​യ പ്രാ​ഗ് മ​ത്സ​ര​ത്തി​ല്‍ 72-ാം മി​നി​റ്റി​ല്‍ ക​ള​ത്തി​ലെ​ത്തി​യ മാ​ക്‌​സ് ഡൗ​മാ​നും ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടി. അ​തോ​ടെ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ച​രി​ത്ര​ത്തി​ല്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് 15 വ​ര്‍​ഷ​വും 308 ദി​ന​വും പ്രാ​യ​മു​ള്ള ഡൗ​മാ​ന്‍ സ്വ​ന്ത​മാ​ക്കി. യൂ​സു​ഫ മൗ​ക്കോ​കോ​യെ​യാ​ണ് (16 വ​ര്‍​ഷം 18 ദി​നം) ഡൗ​മാ​ന്‍ പി​ന്ത​ള്ളി​യ​ത്.

Related posts

Leave a Comment