കെ.​എം.​ ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ന്ന കേ​സ്: വേഗത കൂട്ടാൻ ശ്രീറാമിനെ പ്രേരിപ്പിച്ച കുറ്റം വ​ഫ ഫി​റോ​സി​ന്‍റെ വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ ഇന്ന് വി​ധി


തി​രു​വ​ന​ന്ത​പു​രം: ​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി വ​ഫ ഫി​റോ​സി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ. ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

ഒ​ന്നാം പ്ര​തി​യാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യും ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.ശ്രീ​റാ​മി​നെ അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു​വെ​ന്ന​താ​ണ് വ​ഫ​യു​ടെ പേ​രി​ലു​ള്ള കു​റ്റം.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ര​ഹ​സ്യ​മൊ​ഴി​ക​ളോ സാ​ക്ഷി മൊ​ഴി​ക​ളോ ഇ​ല്ലെ​ന്നും ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നും വ​ഫ​യും വാ​ദി​ക്കു​ന്നു.

തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന കു​റ്റ​വും വ​ഫ​യ്‌​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം രേ​ഖ​ക​ളി​ലോ പൊ​ലീ​സി​ന്‍റെ അ​നു​ബ​ന്ധ രേ​ഖ​ക​ളി​ലോ വ​ഫ​യ്‌​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം പ​റ​യു​ന്നു.

ഹ​ര്‍​ജി​യി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം കേ​ട്ട ശേ​ഷം ഉ​ത്ത​ര​വ് ഇ​ന്ന് പ​റ​യാ​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ന്ന് എ​തി​ര്‍​പ്പ് ഫ​യ​ല്‍ ചെ​യ്യും.

പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം കേ​ള്‍​ക്കാ​നാ​ണ് ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2019 ഓ​ഗ​സ്റ്റ് മൂ​ന്ന് പു​ല​ര്‍​ച്ചെ ഒ​രു മ​ണി​ക്കാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട രാ​മ​നും വ​ഫ​യും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബ​ഷീ​ര്‍ മ​രി​ച്ച​ത്.

Related posts

Leave a Comment