ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21) പോലീസിന്റെ പിടിയിലായത്.
തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ വനിതാ ഹോസ്റ്റലിലാണ് കാമുകന്റെ നിർബന്ധപ്രകാരം യുവതി ഒളികാമറ വച്ചത്.സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി.
ബംഗളുരുവിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് (25) ആണ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിക്കൊണ്ട് ഒളികാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.
ഹോസ്റ്റലിലെ എല്ലാ മുറികളിലും പോലീസ് പരിശോധന നടത്തി. ടാറ്റാ ഇലക്ട്രോണിക്സ് 6500 വനിതാ ജീവനക്കാർക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലിലാണ് സംഭവം.
11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ നാല് പേരാണ് താമസിക്കുന്നത്. ഞായറാഴ്ച ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.

