ഡി​എ​ൻ​എ ഘ​ട​ന ക​ണ്ടു​പി​ടി​ച്ച ജ​യിം​സ് വാ​ട്സ​ൺ അ​ന്ത​രി​ച്ചു

ന്യൂ​​​യോ​​​ർ​​​ക്ക്: ഡി​​​എ​​​ൻ​​​എ​​​യു​​​ടെ ‘ഇ​​​ര​​​ട്ട​​​പ്പി​​​രി​​​യ​​​ൻ ഗോ​​​വ​​​ണി ഘ​​​ട​​​ന’ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ൽ സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ജ​​​യിം​​​സ് വാ​​​ട്സ​​​ൺ 97-ാം വ​​​യ​​​സി​​​ൽ അ​​​ന്ത​​​രി​​​ച്ചു.

1869ൽ​​​ ഡി​​​എ​​​ൻ​​​എ ക​​​ണ്ടു​​​പി​​​ടി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തി​​​ന്‍റെ ഘ​​​ട​​​ന ശാ​​​സ്ത്ര​​​ലോ​​​ക​​​ത്തി​​​നു ദു​​​രൂ​​​ഹ​​​മാ​​​യി​​​രു​​​ന്നു. വാ​​​ട്സ​​​ണും ബ്രി​​​ട്ടീ​​​ഷ് ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് ക്രിക്കും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് 1953ൽ ​​​ഡി​​​എ​​​ൻ​​​എ ഘ​​​ട​​​ന ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത്.

ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​രു​​​വ​​​രും ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ ജ​​​നി​​​ച്ച ബ്രി​​​ട്ടീ​​​ഷ് ശാ​​​സ്ത്ര​​​ജ്ഞ​​​ൻ മൗ​​​റീ​​​സ് വി​​​​​​ൽ​​​കി​​​ൻ​​​സും 1962ലെ ​​​വൈ​​​ദ്യ​​​ശാ​​​സ്ത്ര നൊ​​​ബേ​​​ൽ പ​​​ങ്കു​​​വ​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, വം​​​ശീ​​​യ വി​​​ദ്വേ​​​ഷം ജ​​​നി​​​പ്പി​​​ക്കു​​​ന്ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചു ന​​​ട​​​ത്തി​​​യ വാ​​​ട്സ​​​ണെ ശാ​​​സ്ത്ര​​​ലോ​​​കം പി​​​ന്നീ​​​ട് ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വാ​​​ട്സ​​​ൺ 2014ൽ ​​​ത​​​ന്‍റെ നൊ​​​ബേ​​​ൽ മെ​​​ഡ​​​ൽ വി​​​ല്പ​​​ന​​​യ്ക്കു വ​​​ച്ചു. 48 ല​​​ക്ഷം ഡോ​​​ള​​​റി​​​ന് മെ​​​ഡ​​​ൽ വാ​​​ങ്ങി​​​യ റ​​​ഷ്യ​​​ൻ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ വാ​​​ട്സ​​​ണുത​​​ന്നെ അ​​​തു തി​​​രി​​​കെ ന​​​ൽകി.

Related posts

Leave a Comment