ആ​കാ​ശ് അ​ദ്ഭു​തം..! : 9 മി​നി​റ്റ്, തു​ട​രെ 8 സി​ക്‌​സ്, 11 പ​ന്തി​ല്‍ 50

സൂ​​റ​​റ്റ്: മേ​​ഘാ​​ല​​യ​​യു​​ടെ ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ൻ പേ​​സ​​ര്‍ ആ​​കാ​​ശ് ചൗ​​ധ​​രി ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്താ​​ളി​​ല്‍. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ലെ അ​​തി​​വേ​​ഗ അ​​ര്‍​ധ​​സെ​​ഞ്ചു​​റി എ​​ന്ന റി​​ക്കാ​​ര്‍​ഡ് ഇ​​നി ആ​​കാ​​ശ് ചൗ​​ധ​​രി​​ക്കു സ്വ​​ന്തം. അ​​രു​​ണാ​​ച​​ല്‍​പ്ര​​ദേ​​ശി​​ന് എ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ലാ​​ണ് 11 പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി ആ​​കാ​​ശ് അ​​ദ്ഭു​​ത​​മാ​​യ​​ത്. 2012ല്‍ ​​കൗ​​ണ്ടി​​യി​​ല്‍ ലെ​​സ്റ്റ​​ര്‍​ഷെ​​യ​​റി​​ന്‍റെ വെ​​യ്ന്‍ വൈ​​റ്റ് എ​​സെ​​ക്‌​​സി​​നെ​​തി​​രേ 12 പ​​ന്തി​​ല്‍ നേ​​ടി​​യ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​ടെ റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ല്‍ ക​​ണ​​ക്കു​​ക​​ള്‍ ല​​ഭ്യ​​മാ​​യി​​ത്തു​​ട​​ങ്ങി​​യ​​തി​​നു​​ശേ​​ഷം സ​​മ​​യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ ര​​ണ്ടാ​​മ​​ത്തെ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യാ​​ണ് ആ​​കാ​​ശ് ചൗ​​ധ​​രി​​യു​​ടേ​​ത്. വെ​​റും ഒ​​മ്പ​​ത് മി​​നി​​റ്റി​​ല്‍ ആ​​കാ​​ശ് 50 തി​​ക​​ച്ചു. 1965ല്‍ ​​ക്ലൈ​​വ് ഇ​​ന്‍​മാ​​ന്‍ എ​​ട്ട് മി​​നി​​റ്റി​​ല്‍ ലെ​​സ്റ്റ​​ര്‍​ഷെ​​യ​​റി​​നാ​​യി അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​താ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ലെ റി​​ക്കാ​​ര്‍​ഡ്.

ഓ​​വ​​റി​​ല്‍ 6 സി​​ക്‌​​സ്
14 പ​​ന്തി​​ല്‍ എ​​ട്ട് സി​​ക്‌​​സി​​ന്‍റെ അ​​ക​​മ്പ​​ടി​​യോ​​ടെ 50 റ​​ണ്‍​സു​​മാ​​യി ആ​​കാ​​ശ് ചൗ​​ധ​​രി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. എ​​ട്ടാം ന​​മ്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ആ​​കാ​​ശി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സ് തു​​ട​​ങ്ങി​​യ​​ത് 0, 1, 1 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ലെ​​ഗ് സി​​ന്ന​​ര്‍ ലി​​മ​​ര്‍ ദാ​​ബി എ​​റി​​ഞ്ഞ 126-ാം ഓ​​വ​​റി​​ലെ ആ​​റ് പ​​ന്തും ആ​​കാ​​ശ് സി​​ക്‌​​സ​​ര്‍ പ​​റ​​ത്തി. പി​​ന്നീ​​ട് ടി.​​എ​​ന്‍.​​ആ​​ര്‍. മോ​​ഹി​​ത്തി​​ന്‍റെ ര​​ണ്ട് പ​​ന്തു​​ക​​ളി​​ലും സി​​ക്‌​​സ​​ര്‍ നേ​​ടി​​യാ​​യി​​രു​​ന്നു ആ​​കാ​​ശി​​ന്‍റെ മി​​ന്ന​​ല്‍ ഫി​​ഫ്റ്റി. തു​​ട​​ര്‍​ച്ച​​യാ​​യി എ​​ട്ട് സി​​ക്‌​​സാ​​ണ് ആ​​കാ​​ശ് പ​​റ​​ത്തി​​യ​​ത്. 0, 1, 1, 6, 6, 6, 6, 6, 6, 6, 6; ഇ​​താ​​യി​​രു​​ന്നു ആ​​കാ​​ശി​​ന്‍റെ 11 പ​​ന്തി​​ല്‍ 50 നോ​​ട്ടൗ​​ട്ട്.

സോ​​ബേ​​ഴ്‌​​സ്, ശാ​​സ്ത്രി
ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ല്‍ ഒ​​രു ഓ​​വ​​റി​​ല്‍ ആ​​റ് സി​​ക്‌​​സ് നേ​​ടു​​ന്ന മൂ​​ന്നാ​​മ​​നാ​​ണ് ആ​​കാ​​ശ്, ര​​ണ്ടാ​​മ​​ത് ഇ​​ന്ത്യ​​ക്കാ​​ര​​നും. വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ഇ​​തി​​ഹാ​​സം ഗാ​​രി സോ​​ബേ​​ഴ്‌​​സ് (1968), ഇ​​ന്ത്യ​​ന്‍ മു​​ന്‍​താ​​രം ര​​വി ശാ​​സ്ത്രി (1985) എ​​ന്നി​​വ​​രാ​​ണ് മു​​മ്പ് ഒ​​രു ഓ​​വ​​റി​​ലെ ആ​​റ് പ​​ന്തി​​ലും സി​​ക്‌​​സ് നേ​​ടി​​യ​​വ​​ര്‍. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ മു​​ന്‍​താ​​രം മൈ​​ക്ക് പ്രോ​​ക്‌​ട​​റും തു​​ട​​രെ ആ​​റ് സി​​ക്‌​​സ് നേ​​ടി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ര​​ണ്ട് ഓ​​വ​​റു​​ക​​ളി​​ലാ​​ണ​​ത്.

Related posts

Leave a Comment