കൂടെ അഭിനയിച്ചിട്ടുള്ളവരില്‍ ഏറ്റവും പ്രൊഫഷണലും കഴിവുള്ളതുമായ അഭിനേതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട് എന്ന് റോഷന് മാത്യു. പ്രാക്ടീസ് ചെയ്തുണ്ടാക്കിയ പ്രൊഫഷണലിസം ആണ് ആലിയയുടേത്. വന്ന് നിന്ന് ആ മൊമന്റില്‍ അഭിനയിച്ച് പൊളിക്കുന്ന ആളായിട്ടല്ല തോന്നിയിട്ടുള്ളത്. ശരിക്കും പണിയെടുത്ത് പണിയെടുത്ത് കഥാപാത്രത്തെ അവിടെ എത്തിക്കുകയാണ്. അത് കാണാന്‍ ഭയങ്കര രസമാണ്.
ഷൂട്ട് കാണാന്‍ ഒരു ദിവസം ഷാരൂഖ് ഖാന് വന്നിരുന്നു. ഞാനൊരു ദിവസം സെറ്റില്‍ ചെന്നപ്പോള്‍ എല്ലാവരുടേയും മുഖം വല്ലാണ്ടിരിക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പറഞ്ഞു. അവിടെ ഒരു മൂലയ്ക്കു നിന്ന് അദ്ദേഹം സിഗരറ്റ് വലിക്കുകയായിരുന്നു. ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. കണ്ടതും ഞാന്‍ സ്റ്റക്കായി.
ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത് കുറച്ചുനേരം കണ്ടുനിന്ന ശേഷം എല്ലാവരോടും യാത്രപറഞ്ഞ് പോയി. എന്നെ കെട്ടിപ്പിടിച്ചിട്ടാണ് പോയത്. ഞാന്‍ എന്തോ മണ്ടത്തരമൊക്കെ പറഞ്ഞു. നമുക്ക് നമ്മുടെ പേരു പോലും മറന്നു പോകുന്ന അവസ്ഥയായിരുന്നു. എന്നെ റോഹന്‍ എന്നായിരുന്നു വിളിച്ചത്. പക്ഷേ, ഞാന്‍ തിരുത്താനൊന്നും പോയില്ല എന്ന് റോഷന് പറഞ്ഞു.

