നടി റോജ ശെൽവമണി വീണ്ടും സിനിമയിലേക്ക് എത്തുന്നു. തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള നടിയാണ് റോജ. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയതിനാൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു നടി. ഇപ്പോഴിതാ വീണ്ടും തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് റോജ. ലെനിൻ പാണ്ഡ്യൻ എന്ന സിനിമയിലൂടെയാണ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.
ഡി.ഡി. ബാലചന്ദ്രനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗംഗൈ അമരൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ, ശിവാജി ഗണേശന്റെ ചെറുമകൻ ദർശൻ ഗണേശനും അഭിനയിക്കുന്നുണ്ട്. ലെനിൻ പാണ്ഡ്യനിൽ സന്താനം എന്ന കഥാപാത്രത്തെയാണ് റോജ അവതരിപ്പിക്കുന്നത്. നടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നടി ഖുശ്ബു എത്തിയിട്ടുണ്ട്. ഗംഗോത്രി, മലയാളി മാമനു വണക്കം, ജമ്ന പ്യാരി തുടങ്ങിയ മലയാളം സിനിമകളിൽ റോജ വേഷം ചെയ്തിട്ടുണ്ട്.

