തു​ർ​ക്കി വി​മാ​നം ത​ക​ർ​ന്ന് 20 സൈ​നി​ക​ർ മ​രി​ച്ചു

അ​ങ്കാ​റ: തു​ർ​ക്കി സേ​ന​യു​ടെ ച​ര​ക്കു​വി​മാ​നം ത​ക​ർ​ന്ന് 20 സൈ​നി​ക​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച അ​സ​ർ​ബൈ​ജാ​നി​ൽ​നി​ന്നു തു​ർ​ക്കി​യി​ലേ​ക്കു പു​റ​പ്പെ​ട്ട സി-130 ​ഹെ​ർ​ക്കു​ലീ​സ് വി​മാ​നം ജോ​ർ​ജി​യ​യി​ൽ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് തു​ർ​ക്കി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​കാ​ശ​ത്തു​വ​ച്ച് ര​ണ്ടാ​യി ഒ​ടി​ഞ്ഞ വി​മാ​നം തീ​പി​ടി​ച്ചു നി​ലം​പ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

വി​മാ​നം നി​ർ​മി​ച്ച അ​മേ​രി​ക്ക​യി​ലെ ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ ക​ന്പ​നി അ​ന്വേ​ഷ​ണ​ത്തി​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന​റി​യി​ച്ചു. ലോ​ക​വ്യാ​പ​ക​മാ​യി സൈ​നി​കാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ച​ര​ക്കു​വി​മാ​ന​മാ​ണി​ത്. അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ന് 57 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട്.

Related posts

Leave a Comment