ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: 42 പേ​ർ പ​ത്രി​ക ന​ൽ​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ 42 പേ​​​ർ ഇ​​​തു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു. 24 പു​​​രു​​​ഷ​​ന്മാ​​​രും 18 സ്ത്രീ​​​ക​​​ളു​​​മാ​​​ണ് ഇ​​​തു​​​വ​​​രെ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ചി​​​ല​​​ർ ഒ​​​ന്നി​​​ലേ​​​റെ സെ​​​റ്റ് പ​​​ത്രി​​​ക ന​​​ൽ​​​കി​​​യ​​​ത് അ​​​ട​​​ക്കം 53 പ​​​ത്രി​​​ക​​​ക​​​ൾ ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​നാ​​​ല്, കൊ​​​ല്ലം-​​​മൂ​​​ന്ന്, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം- ര​​​ണ്ടു വീ​​​തം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ- ഏ​​​ഴു​​​വീ​​​തം, ഇ​​​ടു​​​ക്കി, ക​​​ണ്ണൂ​​​ർ- ഓ​​​രോ​​​ന്നു വീ​​​ത​​​വും പ​​​ത്രി​​​ക ല​​​ഭി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് 13, മ​​​ല​​​പ്പു​​​റം-​​​ആ​​​റ് പ​​​ത്രി​​​ക​​​ക​​​ളും ല​​​ഭി​​​ച്ചു.

ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കോ ഉ​​​പ​​​വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കോ ആ​​​ണ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​ത്. ​രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു​​​വ​​​രെ​​​യാ​​​ണ് പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​ള്ള സ​​​മ​​​യം. 21 വ​​​രെ പ​​​ത്രി​​​ക ന​​​ൽ​​​കാം. 22ന് ​​​സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കും. 24 വ​​​രെ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാം. പ​​​ത്രി​​​ക​​​യോ​​​ടൊ​​​പ്പം സ്ഥാ​​​വ​​​ര ജം​​​ഗ​​​മ സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും ബാ​​​ധ്യ​​​ത, കു​​​ടി​​​ശി​​​ക​​​യു​​​ടെ​​​യും ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളു​​​ടെ​​​യും ഉ​​​ൾ​​​പ്പ​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​രം ന​​​ൽ​​​ക​​​ണം.

സ്ഥാ​​​നാ​​​ർ​​​ഥി അ​​​ത​​​ത് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും വാ​​​ർ​​​ഡി​​​ലെ വോ​​​ട്ട​​​റാ​​​യി​​​രി​​​ക്ക​​​ണം. നാ​​​മ​​​നി​​​ർ​​​ദ്ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന തീ​​​യ​​​തി​​​യി​​​ൽ 21 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്ക​​​ണം. സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​ന്ന വ്യ​​​ക്തി അ​​​തേ വാ​​​ർ​​​ഡി​​​ലെ വോ​​​ട്ട​​​റാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു മൂ​​​ന്നു സെ​​​റ്റ് പ​​​ത്രി​​​ക വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

Related posts

Leave a Comment