മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ യാ​ത്ര ചെ​യ്ത ബ​സ് ഡീ​സ​ൽ ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു: 40 പേ​ർ മ​രി​ച്ചു; ബ​സ് പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ജി​ദ്ദ: മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ യാ​ത്ര ചെ​യ്ത ബ​സ് ഡീ​സ​ൽ ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 40 പേ​ർ മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​തെ​ന്നാ​ണ് വി​വ​രം.

മ​ക്ക​യി​ൽ നി​ന്ന് മ​ദീ​ന​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ക്ക​യി​ൽ നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് പോ​യ ഉം​റ തീ​ർ​ഥാ​ട​ക​രാ​ണ് ബ​സ്സി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​ദീ​ന​യി​ൽ നി​ന്ന് 160 കി​ലോ​മീ​റ്റ​ർ അ​ക​ലെ മു​ഹ​റാ​സ് എ​ന്ന സ്ഥ​ല​ത്തു​വെ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, ബ​സ്സി​ൽ എ​ത്ര പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം ല​ഭി​ക്ക​ണം.

സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. ഡീ​സ​ൽ ടാ​ങ്ക​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നാ​ൽ ബ​സ് പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​തി​നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ‌ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ട​താ​യും വി​വ​ര​മു​ണ്ട്. നി​ല​വി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ളും ഉം​റ ഏ​ജ​ൻ​സി​ക​ളും അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment