ത​ല​യ്ക്ക് ഒ​രു കോ​ടി വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വും ഭാ​ര്യ​യും ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

റാ​യ്പു​ർ: ഉ​ന്ന​ത മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ മ​ദ്‌​വി ഹി​ദ്മ​യും (51) ഭാ​ര്യ​യും ഉ​ൾ​പ്പെ​ടെ ആ​റു മാ​വോ​യി​സ്റ്റു​ക​ൾ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ല്ലുി സീ​താ​രാ​മ​രാ​ജു ജി​ല്ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. സി​പി​ഐ (മാ​വോ​യി​സ്റ്റ് )അം​ഗ​ങ്ങ​ളാ​യ 31 പേ​രെ സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​രേ​ഡു​മി​ല്ലി​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യ്ക്കും ഏ​ഴി​നും ഇ​ട​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

ത​ല​യ്ക്ക് ഒ​രു കോ​ടി രൂ​പ വി​ല​യി​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വാ​ണ് ഹി​ദ്മ. 1990ക​ളി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ ഹി​ദ്മ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ണ്. 2010ൽ ​ദ​ന്തേ​വാ​ഡ​യി​ൽ 76 സു​ര​ക്ഷാ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ത് ഹി​ദ്മ​യാ​യി​രു​ന്നു.

ഗ​റി​ല്ലാ യു​ദ്ധ​മു​റ​ക​ളി​ൽ നൈ​പു​ണ്യ​മു​ള്ള​യാ​ണ് ഇ​യാ​ൾ. വ​ൻ സു​ര​ക്ഷാ​സ​ന്നാ​ഹ​ത്തോ​ടെ​യാ​യി​രു​ന്നു ഹി​ഡ്മ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ലെ പു​വാ​ർ​തി ഗ്രാ​മ​ക്കാ​ര​നാ​ണ് ഹി​ദ്മ. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മാ​വോ​യി​സ്റ്റു​ക​ളു​ടെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​യ​ത്. സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 31 മാ​വോ​യി​സ്റ്റു​ക​ളി​ൽ ഒ​ന്പ​തു പേ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ദേ​വ്‌​ജി​യു​ടെ സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളാ​ണ്.

Related posts

Leave a Comment