പി​റ​ന്നാ​ൾ സ​മ്മാ​നം ന​ൽ​കാ​ൻ മോ​ഷ​ണം; സാധനം കാമുകിയുടെ കൈയിൽ എത്തും മുമ്പ് പണി കിട്ടി; ശുഭത്തിനും സംഘത്തിനും പറ്റിയ അബദ്ധം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: പെ​ണ്‍​സു​ഹൃ​ത്തി​ന് വി​ല​കൂ​ടി​യ പി​റ​ന്നാ​ള്‍ സ​മ്മാ​നം വാ​ങ്ങാ​ന്‍ മോ​ഷ​ണം ന​ട​ത്തി​യ മോ​ഷ്ടാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി​യി​ലെ സ​രോ​ജി​നി ന​ഗ​ര്‍ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ര്‍​കെ​പു​രം സ്വ​ദേ​ശി ശു​ഭം(20), നി​സാ​മു​ദീ​ന്‍ സ്വ​ദേ​ശി ആ​സി​ഫ്(19), ജാ​മി​യ​ന​ഗ​ര്‍ സ്വ​ദേ​ശി ഷ​രി​ഫു​ള്‍ മു​ല്ല(41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ദി​ത്യ കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​യാ​ള്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യ​മാ​ണ് മോ​ഷ്ടാ​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ഇ​യാ​ളെ മ​ര്‍​ദി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി.

പി​ന്നീ​ട് കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ചു. ആ​ദി​ത്യ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്‌​ടോ​പ്പ്, തു​ണി​ക​ള്‍, ജാ​ക്ക​റ്റ്, ഷൂ, ​വാ​ച്ച്, സ്‌​കൂ​ട്ട​ര്‍ എ​ന്നി​വ​യു​മാ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

മോ​ഷ്ടാ​ക്ക​ള്‍ പോ​യ​തി​നു ശേ​ഷം കെ​ട്ട​ഴി​ച്ച ആ​ദി​ത്യ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ലാ​പ്‌​ടോ​പ്പ് വ​ഴി ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രാ​ണ് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മോ​ഷ്ടി​ച്ചെ​ടു​ത്ത സ്‌​കൂ​ട്ട​റി​ല്‍ ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മോ​ഷ്ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ള്‍ ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment