കൊച്ചി: പ്രണയം നടിച്ച് 15കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരേ നേവി ആഭ്യന്തര അന്വേഷണം തുടങ്ങി. സംഭവത്തില്‍ ലീഡിംഗ് സീമാന്‍ ഹരിയാന റോഹ്തക് സ്വദേശി അമിത്തി(26) നെയാണ് എറണാകുളം ഹാര്‍ബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് സൂചന. പ്രതി നിലവില്‍ റിമാന്‍ഡിലാണ്. കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായത്.
സ്നാപ് ചാറ്റിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. തിങ്കളാഴ്ച സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ഇയാള്‍ താമസിച്ചിരുന്ന മുണ്ടംവേലിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
ഇയാള്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. എന്നാല്‍ 21 വയസേയുള്ളൂവെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ പ്രണയക്കെണിയില്‍ വീഴ്ത്തിയത്.

