ഗി​ൽ മ​ട​ങ്ങി: ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ ഋ​ഷ​ഭ് പ​ന്ത് ന​യി​ക്കും

ഗോ​ഹ​ട്ടി: ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന് ആ​ദ്യ ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​നെ ഒ​ഴി​വാ​ക്കി. ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലു​ള്ള ഗി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും ചി​കി​ത്സ​യ്ക്കു​മാ​യി സ്പെ​ഷ്യ​ലി​സ്റ്റി​നെ സ​മീ​പി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മും​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി.

ഗി​ൽ വ്യാ​ഴാ​ഴ്ച ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നി​ല്ല. ഫി​റ്റ്ന​സ് തെ​ളി​യി​ക്കു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച അ​ന്തി​മ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ബി​സി​സി​ഐ മെ​ഡി​ക്ക​ൽ ടീം ​റി​സ്ക് എ​ടു​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ച​തി​നാ​ൽ അ​ദ്ദേ​ഹം ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് പി​ന്‍​മാ​റി. ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ ഋ​ഷ​ഭ് പ​ന്ത് ന​യി​ക്കും.

ആ​ദ്യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഗി​ല്ലി​ന് ക​ഴു​ത്തു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. വെ​റും മൂ​ന്ന് പ​ന്ത് മാ​ത്ര​മാ​ണ് താ​രം നേ​രി​ട്ട​ത്. പി​ന്നീ​ട് സ്കാ​നിം​ഗ് അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​യ ഗി​ല്ലി​ന് വീ​ണ്ടും ബാ​റ്റിം​ഗി​നി​റ​ങ്ങാ​നാ​യി​ല്ല. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 93 റ​ണ്‍​സി​ന് ഓ​ൾ ഒൗ​ട്ടാ​യി 30 റ​ണ്‍​സി​ന്‍റെ തോ​ൽ​വി വ​ഴ​ങ്ങി​യ​പ്പോ​ൾ ഗി​ല്ലി​ന്‍റെ അ​ഭാ​വം ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു.

Related posts

Leave a Comment