ചേരികളില്‍ ജീവിക്കുന്ന, റഫ് ലുക്കുള്ള ഒരാളായിരുന്നു രാംഗോപാല്‍ വര്‍മയുടെ മനസിലുണ്ടായിരുന്ന കമ്പനിയിലെ ചന്ദ്രു എന്ന് വിവേക് ഒബ്റോയ്. വിവേകിനെപ്പോലെ സൗന്ദര്യമുള്ളൊരാള്‍ ചേരില്ലെന്നു വര്‍മ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ നിരാശ തോന്നിയെങ്കിലും തളര്‍ന്നില്ല. എങ്ങനെയെങ്കിലും ആര്‍ജിവിയെ ഇംപ്രസ് ചെയ്യാനുള്ള ശ്രമങ്ങളായി. അതിനായി ഞാനൊരു ചേരിയില്‍ പോയി, ഒരു മുറിയില്‍ താമസിച്ചു.
ഏഴ് ആഴ്ചയോളം അവിടെ നിന്നു. എലികളുടെ ശല്യമുള്ള സ്ഥലം. നിലത്താണ് ഉറക്കം. രാത്രിയാകുമ്പോള്‍ വലിയ എലികള്‍ ഓടിക്കളിക്കാന്‍ തുടങ്ങും. അതുകൊണ്ട് ഉറക്കം ശരിയാകില്ല. അവിടെയുള്ള ഒരു പൊതുഡ്രമ്മില് നിന്നാണ് വെള്ളം എടുക്കേണ്ടത്. മുറിയില്‍ ബാത്ത്റൂമില്ല. പൊതു ടോയ്ലറ്റ് ഉപയോഗിക്കേണ്ടിവന്നു.
എല്ലാ ദിവസവും മണിക്കൂറുകളോളം വെയിലത്ത് നടന്നു. അവിടെവച്ചാണ് ചന്ദ്രു എങ്ങനെയായിരിക്കുമെന്ന് എനിക്കു മനസിലായത്. പക്ഷേ ഒരു തവണ ഓഡിഷന് കഴിഞ്ഞതിനാല്‍ ആര്‍ജിവി വീണ്ടും ഓഡീഷനു സമ്മതിക്കുമോ എന്ന് ഉറപ്പില്ല. ഒരാശയം തോന്നി. ഒരുദിവസം കഥാപാത്രത്തിന്റെ വേഷം ധരിച്ച് അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ആര്‍ജിവിക്ക് ഇഷ്ടപ്പെട്ടു. ഉടന്‍ തന്നെ സിനിമയിലെടുക്കുകയും ചെയ്തു. ഇതുപോലൊരു ഓഡിഷന് നടത്തിയിട്ടില്ലെന്നാണ് ആര്‍ജിവി പറഞ്ഞത്. അങ്ങനെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത് എന്ന് വിവേക് ഒബ്റോയ് പറഞ്ഞു.

