ദൈവമേ പാവങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കരുതേ… സൗന്ദര്യം കൂടിപ്പോയതു മൂലം തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമുണ്ടായ ദരനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന

ചുരുങ്ങിയ കാലയളവിനുള്ളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയാണ് റാഷി ഖന്ന.

ബോളിവുഡിന് പിന്നാലെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ റാഷി ഖന്ന ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.

മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെയാണ് റാഷി മലയാളത്തില്‍ എത്തിയത്. പിന്നീട് പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ അഭിനയിച്ചു.

മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തില്‍ സഹനടിയായിട്ടാണ് റാഷി ഖന്നയുടെ തുടക്കം. ഇമൈക്ക നൊടികള്‍ എന്ന നയന്‍താര സിനിമയിലൂടെയാണ് റാഷി ഖന്ന തമിഴിലേക്ക് ചുവടുവെച്ചത്.

ബംഗാള്‍ ടൈഗര്‍, സുപ്രീം, ജയ് ലവ കുശ, തോളി പ്രേമം, ഇമൈക്കാ നൊടികള്‍, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളും റാഷി ഖന്നയുടെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്.

ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായും റാഷി ഖന്ന ശ്രദ്ധ നേടിയിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ചില കാര്യങ്ങളെ കുറിച്ച് റാഷി ഖന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അടുത്തിടെയാണ് റാഷി ഖന്ന രുദ്ര: ദി എഡ്ജ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന സിനിമയിലൂടെ ഒടിടി പ്ലാറ്റ്ഫോമിന്റേയും ഭാഗമായത്.

അജയ് ദേവ്ഗണ്‍ ആയിരുന്നു റാഷി ഖന്നയ്ക്കൊപ്പം അഭിനയിച്ചത്. തനിക്ക് സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ നിരവധി സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയും കഥാപാത്രങ്ങള്‍ ലഭിക്കാതാവുകയും ചെയ്തിട്ടുണ്ടാണ് റാഷി ഖന്ന പറയുന്നത്.

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ലിംഗ വിവേചനത്തെ കുറിച്ച് റാഷി പറഞ്ഞത് ഇങ്ങനെയാണ്…

ഒരു സ്ത്രീയെ അഭിനന്ദിക്കുന്നത് എങ്ങനെയാണ് അവളെ ഒരു വസ്തുവായി മാത്രം കാണുന്നതിലെ തെറ്റ് എന്താണ് എന്നൊന്നും ആളുകള്‍ക്ക് അറിയില്ല.

പലപ്പോഴും സ്ത്രീകളെ വെറും ഒരു വസ്തുവായി മാത്രമാണ് കാണുന്നത്. സ്ത്രീയുടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം നോക്കുന്നതും അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം പെരുമാറുന്ന രീതിയുമുണ്ട്.

ആ കാഴ്ചപ്പാട് മാറേണ്ടതുണ്ട് അതിനായി കുട്ടികളായിരുക്കുമ്പോള്‍ മുതല്‍ അവര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കണം.

സിനിമാ മേഖലയില്‍ നിന്ന് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നുകില്‍ നമ്മള്‍ ഗ്ലാമര്‍ റോള്‍ ചെയ്യുന്ന നടിയായിരിക്കണം അല്ലെങ്കില്‍ എല്ലാവരിലും മികച്ച നടിയായിരിക്കണം.

നിരവധി സ്റ്റീരിയോടൈപ്പ് ചിന്താഗതികള്‍ സിനിമാ മേഖലയിലുണ്ട്. ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്.

നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്. വേഷപകര്‍ച്ച നിങ്ങള്‍ക്ക് പറ്റും എന്ന് തോന്നുന്നില്ല. എന്നാണ് ഒരു വട്ടം ഓഡീഷന്‍ ചെയ്ത് നോക്കാന്‍ പറഞ്ഞാല്‍ പോലും ആരും തയ്യാറാകുന്നില്ല.

അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ല. പകുതിപേരും സൗന്ദര്യം എന്ന കാഴ്ചപ്പാടിന് അപ്പുറത്തേക്ക് നോക്കി എന്റെ കഴിവ് കാണാന്‍ ശ്രമിക്കാറില്ല.

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നാണ് ഈ അനുഭവം ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത്. സുന്ദരിയായ നായിക എന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ എന്നത് വിഷമിപ്പിക്കാറുണ്ട്.

രുദ്ര റിലീസായ ശേഷം ചെറിയ മാറ്റം എല്ലാവരിലും ഞാന്‍ കാണുന്നുണ്ട്. അത് വരാനിരിക്കുന്ന എന്റെ പുതിയ സിനിമകളിലും പ്രതിഫലിക്കുന്നുണ്ട് റാഷി ഖന്ന കൂട്ടിച്ചേര്‍ത്തു.

ഷാഹിദ് കപൂറിനും വിജയ് സേതുപതിക്കുമൊപ്പം രാജിന്റേയും ഡികെയുടേയും പുതിയ ചിത്രത്തിലും റാഷി ഖന്ന അഭിനയിക്കുന്നുണ്ട്.

Related posts

Leave a Comment