മുംബൈ: പണം സമ്പാദിക്കുന്നതിനായി മകളെ അമ്മയും അയൽക്കാരനും ചേർന്ന് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടു. പത്താംക്ലാസു കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പെൺകുട്ടിയുടെ സ്കൂൾ അധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഘാട്കോപ്പർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ വർഷം ഏപ്രിൽ മുതൽ പരാതി നൽകുന്നതു വരെ പണം സമ്പാദിക്കുന്നതിനായി ഇരുവരും തന്നെ വേശ്യാവൃത്തിയിലേക്ക് നിർബന്ധിച്ചുവെന്ന് പെൺകുട്ടി ആരോപിച്ചു.
പീഡനത്തിൽ മടുത്ത പെൺകുട്ടി തന്റെ സുഹൃത്തിനെയും കൂട്ടി ക്ലാസ് ടീച്ചറോട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പറഞ്ഞു. ഒരിക്കൽ വീട്ടിൽനിന്ന് ഓടിപ്പോയി മൂന്ന് ദിവസം സുഹൃത്തിന്റെ വീട്ടിൽ താമസിച്ചതായി പെൺകുട്ടി പറഞ്ഞു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ലൈംഗിക വ്യാപാരത്തിലേക്ക് കുട്ടിയെ തള്ളിവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും അയൽക്കാരനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗം), 98 (വേശ്യാവൃത്തിക്കായി കുട്ടിയെ വിൽക്കൽ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) ആക്ടിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

