അലര്‍ജി പരിചരണത്തിന് അടിസ്ഥാനപരവും അംഗീകരിക്കപ്പെട്ടതുമായ മൂന്ന് സമീപനങ്ങള്‍:
- അലര്‍ജിക്ക് കാരണമായവയെ ഒഴിവാക്കല്‍
- മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ
- രോഗപ്രതിരോധവ്യവസ്ഥയുടെ പരിവര്‍ത്തനം.ഒഴിവാക്കൽ
- പ്രധാനമായി പൂപ്പല്‍, മൃഗങ്ങളുടെ പൊടി, പൊടിപടലങ്ങള്‍ എന്നിവയോട് അലര്‍ജി ഉള്ളവര്‍ക്ക് ഒഴിവാക്കല്‍ ഏറ്റവും പ്രധാനമാണ്, സാധ്യവുമാണ്.
- ഫില്‍ട്ടറിംഗ് ഉപകരണങ്ങള്‍ (ഉദാ. പൊടി മാസ്ക്, ഇലക്്ട്രോസ്റ്റാറ്റിക് ഫില്‍ട്ടറുകള്‍) ഉപയോഗിച്ച് പൊടിയുമായി സമ്പര്‍ക്കം ഒഴിവാക്കുക, പൂപ്പല്‍ നീക്കംചെയ്യല്‍, പൊടി, പരവതാനികള്‍ നീക്കംചെയ്യല്‍ എന്നിവ പോലുള്ള പ്രതിരോധ നടപടികള്‍ പരിസ്ഥിതി നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നു.
- കൃത്രിമ രോമങ്ങളുള്ള, സ്റ്റഫ് ചെയ്ത മൃഗങ്ങളുടെ രൂപത്തിലുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ കഴുകാവുന്നവയും ടെറി തുണി കൊണ്ട് നിര്‍മിച്ചതുമായ കളിപ്പാട്ടങ്ങളിലേക്കു മാറ്റുക.
- പൊടിപിടിക്കാത്ത തരത്തിലുള്ള തുണി കൊണ്ടു കട്ടിലുകള്‍ മൂടുക. കര്ട്ടന് പൊടി ഇല്ലാത്ത രീതിയില്‍ വയ്ക്കുക.
- അന്തരീക്ഷ മലിനീകരണം, പുക, മഴ, തണുത്ത വായു, ശീതീകരിച്ച ഭക്ഷണപാനീയങ്ങള്‍, ഐസ്ക്രീമുകള്‍, തൈര്, മോര്, കൊതുകിനെ അകറ്റുന്ന വസ്തുക്കള്‍, മറ്റ് രാസവസ്തുക്കള്‍, ഹെയര്‍ ഡൈ, ശക്തമായ സുഗസ്ധദ്രവ്യങ്ങള്, മറ്റ് സ്പ്രേകള്‍, ചന്ദനത്തിരി, കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവ അലര്‍ജി ഉള്ളവർ ഒഴിവാക്കണം.
- മുടി എപ്പോഴും ഉണങ്ങിയ അവസ്ഥയിലായിരിക്കാൻ ശ്രദ്ധിക്കണം.
*സ്റ്റിറോയ്ഡ് സ്പ്രേ
മൂക്കില്‍ അടിക്കുന്ന സ്റ്റിറോയിഡ് സ്പ്രേകള്‍ ആരംഭിച്ചിട്ടുള്ള രോഗികള്‍ക്ക് അവ ഉപയോഗിക്കേണ്ട ശരിയായ മാര്‍ഗം ഡോക്ടറും നഴ്സുമാരും തുടക്കത്തില്‍ അവബോധം നല്‍കുന്നതാണ്. ഈ സ്പ്രേകള്‍ക്ക് പ്രായോഗികമായി വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ല. പക്ഷേ, ആവശ്യാനുസരണം ഉപയോഗിക്കുന്ന മറ്റ് സ്പ്രേകളെപ്പോലെയല്ല ഇവ ഉപയോഗി ക്കേണ്ടത്. നിര്ദ്ദിഷ്ടഅളവില് നിശ്ചിത നാളുകള്‍ സ്റ്റിറോയിഡ് സ്പ്രേകള്‍ പതിവായി ഉപയോഗിക്കണം. (സാധാരണയായി ഒരു പ്രത്യേക സീസണ് അല്ലെങ്കില്‍ ഒരു പ്രത്യേക അലര്‍ജി വസ്തുവിന്റെ സാന്നിധ്യമുള്ള കാലത്തോളം).
*ഇമ്യൂണോതെറാപ്പി
അലര്‍ജിക്കു കാരണമായ വസ്തുക്കളെ രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തിലേക്ക് ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നതാണു ലളിതമായി പറഞ്ഞാല്‍ ഇമ്യൂണോതെറാപ്പി. ഇതു മൂലം ഒരു വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ പ്രതികൂല പ്രതികരണം ഉണ്ടാക്കുന്നതിനെക്കാള്‍ രോഗപ്രതിരോധ സംവിധാനത്തിന് അതുമായി പൊരുത്തപ്പെടാനും സംരക്ഷണം വര്‍ധിപ്പിക്കാനും കഴിയും. അലര്‍ജിക്ക് കാരണമായവയെ ഒഴിവാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. എന്നാല്‍ ഈ ഒഴിവാക്കല്‍ അസാധ്യമോ അപ്രായോഗികമോ ആയ സാഹചര്യങ്ങളിലും മരുന്ന് കൊണ്ടുള്ള ചികിത്സയില്‍ ഒരാള്‍ അസംതൃപ്തനാണെങ്കിലുമാണ് ഇമ്മ്യൂണോതെറാപ്പി പ്രധാനമായും നിർദേശിക്കുന്നത്.
വിവരങ്ങൾ:
ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി
സർജൻ, ലൂർദ് ആശുപത്രി
എറണാകുളം.

