എഐയുടെ (നിര്‍മിതബുദ്ധി) ദുരുപയോഗത്തിനെതിരേ പ്രതികരണവുമായി തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന രംഗത്ത്. തന്റെയൊരു ഡീപ്ഫേക് വീഡിയോ മുമ്പു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ തന്നെ ഈ വിഷത്തില്‍ രശ്മിക തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇത്തരം കുറ്റകൃത്യം നടത്തുന്നവര്‍ക്ക് കരുണയില്ലാത്തതും കര്‍ശനവുമായ ശിക്ഷ നല്‍കണമെന്നാണ് താരം ഇപ്പോള്‍ സമൂഹമാധ്യമ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലായ സൈബര്ദോസ്തിനെ ടാഗ് ചെയ്തുകൊണ്ടാണ് രശ്മികയുടെ പോസ്റ്റ്.
സത്യം നിര്‍മിച്ചെടുക്കാന്‍ കഴിയുമ്പോള്‍, വിവേചനം നമ്മുടെ ഏറ്റവും വലിയ പ്രതിരേധമായി മാറുന്നു. എഐ പുരോഗതിയുടെ ഒരു ശക്തിയാണ്. എന്നാല്‍ ലൈംഗികച്ചുവയുള്ള ഉള്ളടക്കം നിര്‍മിക്കാനും സ്ത്രീകളെ ലക്ഷ്യമിടാനും ഇതു ദുരുപയോഗിക്കുന്നത് ചില വ്യക്തികളുടെ ധാര്‍മികമായ അധഃപതനത്തെ സൂചിപ്പിക്കുന്നു.
ഓര്‍ക്കുക, ഇന്റര്‍നെറ്റ് ഇനി സത്യത്തിന്റെ പ്രതിബിംബമല്ല. എന്തും നിര്മിക്കാവുന്ന ഒരു ക്യാന്‍വാസ് ആണത്. ദുരുപയോഗത്തെ അതിജീവിച്ച് കൂടുതല്‍ അന്തസപം പുരോഗമനപരമായ സമൂഹം കെട്ടിപ്പടുക്കാന്ഡ എഐ ഉപയോഗിക്കാം.
അശ്രദ്ധയേക്കാള്‍ ഉത്തതവിദിത്വം തെരഞ്ഞടുക്കുക. മനുഷ്യരെപ്പോലെ പെരുമാറാന്‍ ആളുകള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് കര്‍ശനവും കരുണയില്ലാത്തതുമായ ശിക്ഷ നല്‍കുകയാണ് വേണ്ടത്- രശ്മിക കുറിച്ചു. കുറച്ചു ദിവസം മുമ്പ് നടി കീര്‍ത്തി സുരേഷും എഐയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതേടെയാണ് കീര്‍ത്തി പ്രതികരണവുമായി രംഗത്തെത്തിയത്.

