വൈപ്പിന്‍: സര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നു കാളമുക്ക് ഗോശ്രീപുരം ഹാര്‍ബറില്‍ മത്സ്യകച്ചവടവക്കാരും തരകന്മാരും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. മത്സ്യം വാങ്ങിയ വകയില്‍ കച്ചവടക്കാര്‍ തരകന്മാര്ക്കു നല്‍കാനുള്ള പണവും ഇന്നുമുതല്‍ വാങ്ങിക്കുന്ന മത്സ്യത്തിന്റെ വിലയും പുതിയ കറന്‍സിയായി തന്നെ നല്‍കും. ഇതിനു ബാങ്കില്‍ പുതിയ കറന്‍സി എത്തി ക്രയവിക്രയം സാധാരണഗതിയിലാകുന്നതുവരെ സാവകാശം നല്‍കിയിട്ടുണ്ട്.
പഴയ നോട്ടുകളുടെ ക്രയവിക്രയം സംബന്ധിച്ചു ബുധനാഴ്ചയുണ്ടായ കച്ചവടക്കാരും തരകന്മാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കച്ചവടക്കാര്‍ മത്സ്യം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചതോടെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ രണ്ട് ദിവസമായി കടലില്‍ മത്സ്യബന്ധനത്തിനു പോയിരുന്നില്ല.