അ​ട്ട​പ്പാ​ടി​യി​ല്‍  അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ ഒ​റ്റ​യാ​ന്‍ കൊമ്പിൽ പൊക്കി; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്; പൊ​ക്കി​യ​ത് മൂ​ന്നു​ത​വ​ണ

അ​ട്ട​പ്പാ​ടി: അ​ട്ട​പ്പാ​ടി​യി​ല്‍ കാ​റി​നു​നേ​രേ ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണം. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന കു​ടും​ബം ജീ​വ​നും​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

പ​ര​പ്പ​ന്‍​ത്ത​റ​യി​ല്‍​നി​ന്ന് ചീ​ര​ക്ക​ട​വി​ലേ​ക്ക് പോ​യ കു​ടും​ബ​ത്തി​നു​നേ​രേ​യാ​ണ് ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 80 വ​യ​സു​ള്ള മ​യി​ലാ​ത്ത​യും ര​ണ്ടു​പേ​ര​ക്കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മൂ​ന്നു​ത​വ​ണ​യാ​ണ് കാ​ട്ടാ​ന കൊ​മ്പി​ല്‍ കോ​ര്‍​ത്ത് ഉ​യ​ര്‍​ത്തി​യ​ത്.

ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഭ​യ​ന്ന കു​ട്ടി​ക​ളും മ​റ്റു​ള്ള​വ​രും ഉ​റ​ക്കെ അ​ല​റി വി​ളി​ച്ച് ബ​ഹ​ളം​കൂ​ട്ടി​യ​തോ​ടെ ആ​ന​ക​ള്‍ പി​ന്‍​വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​യു​ന്നു.

ആ​ന റോ​ഡി​നു കു​റു​കെ കാ​റി​നു മു​ന്നി​ലാ​യി വ​ന്നു നി​ന്ന​പ്പോ​ള്‍ ആ​ന ഉ​പ​ദ്ര​വി​ക്കാ​തെ പോ​കു​മെ​ന്നാ​യി​രു​ന്നു യാ​ത്ര​ക്കാ​ര്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ന കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ കൊ​മ്പു​കോ​ര്‍​ത്ത് ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

കാ​ര്‍ പൊ​ക്കി​യെ​ടു​ത്ത് നി​ല​ത്ത​ടി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കൊ​മ്പി​ല്‍ പൊ​ക്കി​യെ​ടു​ത്ത കാ​ര്‍ താ​ഴേ​ക്കി​ട്ടി​രു​ന്നെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ കാ​ര്‍ നി​ല​ത്ത് വ​ച്ച ഒ​റ്റ​യാ​ന്‍ ഏ​റെ​നേ​രം കാ​റി​ന് ചു​റ്റി​ത്തി​രി​ഞ്ഞ​ശേ​ഷ​മാ​ണ് റോ​ഡി​നു മ​റു​വ​ശ​ത്തു​ള്ള പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​യ​ത്.

കാ​റി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കൊ​ന്പു​കൊ​ണ്ടു കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ട്. ബ​ന്ധു​വീ​ട്ടി​ലെ ച​ട​ങ്ങി​ന് പോ​യ കു​ടും​ബ​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

Related posts

Leave a Comment