പൊൻകുന്നം: പുതുവർഷ പുലരിയിൽ യാത്രക്കാർക്ക് കേക്കിന്റെ മാധുര്യം പകർന്ന് സ്വകാര്യ ബസ് ഉടമയും ജീവനക്കാരും.പമ്പാവാലി-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മണിക്കുട്ടി ബസിലെ യാത്രക്കാർക്കാണ് ബസ് ഉടമ ഫൈസൽ (ഷാജി ), ജീവനക്കാരനായ ബിജോയ് എന്നിവർ ചേർന്ന് യാതയ്ക്കിടെ മധുരം വിളമ്പിയത്.
സാക്ഷിയായി ഡ്രൈവർ ഷാഹിദും. രാവിലെ ഏഴിന് പൊൻകുന്നത്ത് നിന്ന് കോട്ടയത്തേക്ക് സർവീസ് ആരംഭിക്കുന്ന ബസിൽ ബലൂണും മറ്റും അലങ്കരിച്ചാണ് പുതുവർഷത്തെ യാത്ര തുടങ്ങിയത്.
പുതുർഷത്തിലെ ബസ് യാത്ര ഇതോടെ യാത്രക്കാർക്ക് നവ്യാനുഭവമായി. ഇന്നത്തെ സർവീസ് അവസാനിക്കും വരെ യാത്രക്കാർക്ക് കേക്ക് നൽകും.
