ബെ​വ്കോ ബ്രാ​ണ്ടി പേ​രി​ട​ൽ മ​ത്സ​രം: സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള സ്റ്റേ​റ്റ് ബെ​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​നും (ബെ​വ്കോ) മ​ല​ബാ​ര്‍ ഡി​സ്റ്റി​ല​റീ​സും ചേ​ര്‍​ന്ന് പു​തി​യ പ്രീ​മി​യം ബ്രാ​ണ്ടി​ക്ക് പേ​രും ലോ​ഗോ​യും നി​ര്‍​ദ്ദേ​ശി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നും ബെ​വ്കോ​യ്ക്കും നോ​ട്ടീ​സ് അ​യ​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് സൗ​മ​ന്‍ സെ​ന്‍, ജ​സ്റ്റി​സ് ശ്യാം ​കു​മാ​ര്‍ വി.​എം എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ മ​റു​പ​ടി സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി എ​തി​ര്‍​ക​ക്ഷി​ക​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. മ​ദ്യ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള​തോ അ​ല്ലാ​തെ​യു​ള്ള​തോ ആ​യ പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് കേ​ര​ള അ​ബ്കാ​രി നി​യ​മ​പ്ര​കാ​ര​വും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​വും നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. ബെ​വ്കോ​യു​ടെ ഈ ​മ​ത്സ​രം ഒ​രു​ത​രം പ​രോ​ക്ഷ പ​ര​സ്യ​മാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും സാ​മാ​ന്യ​വ​ല്‍​ക്ക​രി​ക്കു​ന്ന​തു​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 47-ാം അ​നു​ച്ഛേ​ദ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ക്കു​ന്നു.​പു​തി​യ മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് 10,000 രൂ​പ​യാ​ണ് സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പ​ത്ര​ങ്ങ​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഇ​തി​ന് വ​ലി​യ പ്ര​ചാ​ര​ണം ന​ല്‍​കി​യി​രു​ന്നു.

മ​ത്സ​രം അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നും മ​ദ്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​രെ വി​ല​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ​ട​തി പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment