മെസി പ്രഹരത്തില്‍ സെല്‍റ്റിക് വീണു

sp-messi ഗ്ലാസ്‌ഗോ: പരിക്കില്‍നിന്നും മോചിതനായി ലയണല്‍ മെസി തിരിച്ചെത്തിയതോടെ ബാഴ്‌സ പഴയ ബാഴ്‌സയായി. സ്‌കോട്ടിഷ് ലീഗില്‍ അജയ്യരായി കുതിപ്പ് നടത്തുന്ന സെല്‍റ്റിക്കിനെ ചാമ്പ്യന്‍സ് ലീഗില്‍നിന്നും ബാഴ്‌സ കെട്ടുകെട്ടിച്ചു. മെസിയുടെ ഇരട്ട പ്രഹരത്തിലാണ് സെല്‍റ്റിക് തകര്‍ന്നത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് മെസി സെല്‍റ്റിക് വലയില്‍ പന്തെത്തിച്ചത്.

നെയ്മറുടെ പാസില്‍ 24 –ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. നെയ്മര്‍ സെല്‍റ്റിക് പ്രതിരോധ മതിലിന്റെ മുകളിലൂടെ ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തിയ നല്‍കി. മാര്‍ക്ക് ചെയ്തിരുന്ന ഡിഫണ്ടര്‍മാരെ കബിളിപ്പിച്ച് ബോക്‌സിലേക്ക് ഓടിക്കയറിയ മെസി പന്ത് നിലംതൊടും മുമ്പ് വലയിലേക്ക് പറഞ്ഞയച്ചു. രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍നിന്ന് 55–ാം മിനിറ്റിലായിരുന്നു. സുവാരസിനെ ബോക്‌സില്‍ സെല്‍റ്റികോ പ്രതിരോധം മറിച്ചതിന് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. പെനാല്‍റ്റിയെടുത്ത മെസി സെല്‍റ്റിക്കിന് രണ്ടാം പ്രഹരവും ഏല്‍പ്പിച്ചു. ഗ്രൂപ്പ് സിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ബാഴ്‌സയാണ് മുന്നില്‍.

Related posts