മൈക്രോ മാക്സ് 6.98 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, ഡിറ്റിഎസ് ശബ്ദ സാങ്കേതികവിദ്യ എന്നിവയോടുകൂടിയ കാന്‍വാസ് ഫന്റാബുലറ്റ് വിപണിയിലെത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
ക്രോം സ്വര്‍ണ നിറമുള്ള പുതിയ ഫോണിന്റെ വില 7,499 രൂപയാണ്. ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.
രണ്ടര മില്ലി മീറ്റര്‍ കനമുള്ള ഈ ഫോണിന്റെ പിക്സല്‍ റസലൂഷന്‍ 1280 ഃ 720 ആണ്. ഇരട്ട ബോക്സ് സ്പീക്കറുകള്‍, സമ്പൂര്‍ണ്ണ ഓഡിയോ വിഷ്വല്‍ അനുഭൂതിയാണ് പകരുന്നത്.
എട്ട് എംപി ഓട്ടോഫോക്കസ് റിയര്‍ കാമറയും 2 എംപി ഫ്രണ്ട് കാമറയും ഇതില്‍ ഉണ്ട്. 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡും 8 ജിബി റോമും ആണ് മറ്റ് പ്രധാന ഘടകങ്ങള്‍.