ഇംഗ്ലീഷ് മീഡിയം..! കലക്ട്രേറ്റിലെ നോട്ടീ സുകള്‍ ഇംഗ്ലീഷില്‍; ബുദ്ധിമുട്ടിലായി പൊതു ജനം; മലയാളം അറിയില്ലെന്ന് ഉദ്യോ ഗസ്ഥര്‍

ekm-malayalam-lകാക്കനാട്: ഭരണഭാഷ മലയാളമായെന്നു ബന്ധപ്പെട്ടവര്‍ അവകാശപ്പെടുമ്പോള്‍ കളക്ടറേറ്റില്‍ ജില്ലാകളക്ടറുടെ ദിവസപരിപാടികള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇംഗ്ലീഷില്‍.സര്‍ക്കാരിന്റെ കത്തിടപാടുകളും ഉത്തരവുകളും സര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകളുമെല്ലാം മലയാളത്തിലാകണമെന്നാണു സര്‍ക്കാര്‍ ഉത്തരവുള്ളത്. 99 ശതമാനവും മലയാളമാക്കിയതായും പറയുന്നു.

എന്നാല്‍ ജില്ലാ ഭരണസിരാകേന്ദ്രമായ കളക്ടറേറ്റില്‍ പോലും കാര്യമായ മാറ്റമൊന്നും കാണുന്നില്ലെന്നാണ് ആക്ഷേപം. പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതു പോലും ഇംഗ്ലീഷിലാണ്. പല ഇംഗ്ലീഷ് വാക്കുകള്‍ക്കും പറ്റിയ മലയാളമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ഇതിനു പറയുന്ന ന്യായം.

ഭരണഭാഷാ വകുപ്പ് ഇതു സംബന്ധിച്ചു കൈപ്പുസ്തകം ഇറക്കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ മറിച്ചു നോക്കാന്‍ പോലും തയാറാകുന്നില്ലത്രെ.ഭരണഭാഷ മലയാളമാക്കാന്‍ ജില്ലാതലത്തില്‍ ഒരു സമിതിയുണ്ട്. എല്ലാമാസവും സമിതി യോഗം ചേര്‍ന്നു സ്ഥിതി വിലയിരുത്തുന്നുമുണ്ട്.

99 ശതമാനവും മലയാളമാക്കിയിട്ടുണ്ടെന്നാണു സമിതിക്കു കിട്ടുന്ന റിപ്പോര്‍ട്ട്. കോടതിയിലേക്കും പുറമേയുള്ള ഓഫീസുകളിലേക്കും അയയ്ക്കുന്ന രേഖകള്‍ മാത്രമാണ് ഇംഗ്ലീഷിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ യാഥാര്‍ഥ്യം ഇതില്‍നിന്നു വളരെ അകന്നുനില്‍ക്കുന്നതായി ജനം പറയുന്നു.

Related posts