മോദിയെ നാസിയെന്ന് വിമര്‍ശിച്ച സംവിധായകന്‍ കമലിന് കിട്ടിയത് എട്ടിന്റെ പണി!

hdhdജനങ്ങളെ സേവിക്കുക എന്നതോ രാജ്യത്തെ പുരോഗതിയിലേയ്്ക്ക് നയിക്കുക എന്നതോ അല്ല, ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കുക എന്നത് മാത്രമാണ് നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ ലക്ഷ്യമെന്ന് പ്രസംഗിച്ചപ്പോള്‍ അതിന്റെ അനന്തരഫലങ്ങളേക്കുറിച്ച് മലയാള സിനിമ സംവിധായകന്‍ കമല്‍ ചിന്തിച്ചു കാണില്ല.

മലയാളിയുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തന്റെ അടുത്ത സിനിമയില്‍ നായികയാകാനിരുന്ന ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന്‍ കടുത്ത മോദി ആരാധികയായിരുന്നെന്ന് കമല്‍ മനസിലാക്കിയത് വളരെവൈകിയാണ്. മോദിയെ അനുകൂലിക്കുന്നവരില്‍ പ്രധാനിയാണ് വിദ്യാ ബാലന്‍. പാവങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രം നടപ്പാക്കിയ നടപടി എന്ന് നോട്ടുനിരോധനത്തെ ആളുകള്‍ കുറ്റപ്പെടുത്തുമ്പോഴും ചരിത്രപരമായ തീരുമാനമെന്നാണ് വിദ്യ ഇതിനെ വിശേഷിപ്പിച്ചത്.

മോദിയെ ഫാസിസ്‌റ്റെന്നും നാസിയെന്നും കളിയാക്കുന്ന കമലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് കരിയറിന് പോലും ഗുണകരമാകില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാ ബാലന്‍ കമലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താനില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇതോടെ മലയാളിയുടെ മനസ്സില്‍ പ്രേമത്തിന്റെ വിത്തുകള്‍ വിതച്ച മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നതില്‍ ആദ്യ പ്രതിസന്ധിയുമെത്തി. മാധവിക്കുട്ടിയാകാന്‍ വിദ്യാ ബാലന്‍ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കണ്ടിരുന്നത്.

ബോളിവുഡിലെ താരറാണിയാണ് വിദ്യാബാലനെങ്കിലും മലയാളിയാണ് നടി. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. ചക്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് വിദ്യ അഭിനയരംഗത്ത് കാലെടുത്തുവയ്ക്കുന്നത്. മാധവിക്കുട്ടിയുടെ ചെല്ലപ്പേരായിരുന്ന ‘ആമി’ എന്ന പേരിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങാനും തീരുമാനിച്ചിരുന്നു. മോദിയെ വിമര്‍ശിച്ച സംവിധായകനൊപ്പം ഇല്ലെന്ന് നടി ഉറപ്പിച്ച് പറഞ്ഞതോടെ ചിത്രീകരണം മുടങ്ങുകയും ചെയ്തു. അതിന് ശേഷം അനുനയത്തിന് ശ്രമിച്ചെങ്കിലും അഭിനയിക്കാനില്ലെന്ന് നടി വ്യക്തമാക്കി. ഇതോടെ പുതിയ നടിയെ തേടുകയാണ് കമല്‍ എന്നാണ് സൂചന. മുരളി ഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നായക പ്രാധാന്യമുള്ള വേഷമായിരുന്നു നടന്‍ അനൂപ് മേനോന് ഈ സിനിമയില്‍ ഉണ്ടായിരുന്നത്. ഇതില്‍ വിദ്യാ ബാലന് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന കഥാപാത്രമായാണ് അനൂപ് മേനോന്‍ എത്താനിരുന്നത്. തന്റെ കരിയറിലെ സുപ്രധാന നിമിഷമായി വിദ്യാ ബാലനൊപ്പം അഭിനയിക്കാനുള്ള അവസരത്തെ അനൂപ് കണ്ടിരുന്നു. കമലിന്റെ പ്രസ്താവനയും വിദ്യയുടെ പിന്മാറ്റവും വന്നതോടെ അനൂപിന്റെ ആഗ്രഹത്തിനും കൂടിയാണ് തിരശീല വീണത്.

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും രചനകള്‍ നടത്തിയിരുന്ന മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ചാണ് പുതിയ ചിത്രത്തിലൂടെ കമല്‍ പറയാനാഗ്രഹിച്ചത്.

എന്നാല്‍ കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നാണ് വിദ്യാ ബാലന്റെ പി ആര്‍ വിഭാഗം നല്‍കുന്ന വിവരം. അറുപത് ദിവസത്തെ ഡേറ്റാണ് വിദ്യാ ബാലന്‍ ചിത്രത്തിനായി നല്‍കിയിരുന്നത്.

Related posts