വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്ന്; മേഘ്‌ന രാജിനെതിരേ കേസ്

Meghana-Rajയക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയി ല്‍ അരങ്ങേറിയ ബംഗളൂരു സ്വദേശിയായ നടി മേഘ്‌ന രാജിനെതിരേ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തെന്നു റിപ്പോര്‍ട്ടുകള്‍.

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് കേസ് . തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ദനാണത്രേ കേസ് നല്‍കിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബംഗലൂരു സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചതായും ചില വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്നും വിലപ്പെട്ട ഫയലുകള്‍ തട്ടിയെടുത്തു എന്നുമാണ് പരാതി. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി ലഭിച്ച പരാതി തുടര്‍ അന്വേഷണത്തിനായി ജെപി നഗര്‍ പോലീസിന് കൈമാറി.

അതേസമയം പരാതിക്ക് അടിസ്ഥാനമായ രേഖകളെ സംബന്ധിച്ച വിവരങ്ങളൊന്നും ജനാര്‍ദനന്‍ കൈമാറിയിട്ടില്ലെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

Related posts