ഫോട്ടോ എടുക്കുന്നതിനിടെ സാറാ അലിഖാനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച് ആരാധകന്‍ ! കണ്ടം വഴി ഓടിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍; വീഡിയോ വൈറലാകുന്നു…

സിനിമാതാരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുക പലരുടെയും ഹോബിയാണ്. എന്നാല്‍ ചിലരുടെ അതിരുവിട്ടുള്ള പ്രവൃത്തികള്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുമുണ്ട്. അങ്ങനെ ഒരു ആരാധകന്റെ അമിത സ്‌നേഹം അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്.

ജിമ്മില്‍ നിന്നും സാറ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. താരത്തെ കണ്ടതും ആരാധകര്‍ അടുത്തേക്ക് വന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കൈകൊടുക്കാനും തുടങ്ങി. അങ്ങനെ കൈനീട്ടിയപ്പോള്‍ പെട്ടന്നൊരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യമൊന്നു ഞെട്ടിയെങ്കിലും ഭാവ വ്യത്യാസമില്ലാതെ, ചിരിച്ചു കൊണ്ട് തന്നെയായിരുന്നു സാറയുടെ പ്രതികരണവും. അതേസമയം, സാറയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകനെ അവിടെ നിന്നും ഓടിച്ചു വിട്ടു.

Related posts