സിനിമകള്‍ക്ക് കൂടുതല്‍ ഭരണഘടനാ വിലക്കുകള്‍ വേണമെന്ന് ജാവേദ് അക്തര്‍

javed-akhtarന്യൂഡല്‍ഹി: അതീവ വികാരതീവ്രത പ്രകടിപ്പിക്കുന്ന സിനിമകള്‍ക്ക് കൂടുതല്‍ ഭരണഘടനാ വിലക്കുകള്‍ ഏര്‍പ്പെടുത്തണമെന്ന് ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അടുത്തിടെ പുറത്തിറങ്ങിയ സ്വവര്‍ഗപ്രേമിയായ പ്രൊഫസറിന്റെ കഥ പറയുന്ന അലിഗഡ് എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം. അലിഗഡ് സിനിമ പുരാതനമായ അലിഗഡ് നഗരത്തിന്റെ കീര്‍ത്തിക്കു കോട്ടം വരുത്തിയെന്ന് ജാവേദ് അക്തര്‍ ആരോപിച്ചു.

വര്‍ധിച്ചുവരുന്ന സെന്‍സര്‍ഷിപ്പിനെതിരേ സിനിമാലോകം ഒന്നിച്ചു നില്‍ക്കുമ്പോഴാണ് ജാവേദ് അക്തറിന്റെ പ്രസ്താവന.

Related posts