ട്വി​റ്റ​റി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​! ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൌ​ത്തി​ന്‍റെ വി​വാ​ദ​മായ ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍

ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൌ​ത്തി​ന്‍റെ വി​വാ​ദ​മായ ട്വീ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്ത് ട്വി​റ്റ​ര്‍. ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ധാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ പോ​പ്പ് താ​രം റി​ഹാ​ന​യെ വി​മ​ര്‍​ശി​ച്ച് ക​ങ്ക​ണ രം​ഗ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ ട്വി​റ്റ​ര്‍ വി​വാ​ദ ട്വീ​റ്റു​ക​ള്‍ നീ​ക്കി​യി​ട്ടു​ള്ള​ത്.

ട്വി​റ്റ​റി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ​യും ക​ങ്ക​ണ​യു​ടെ വി​വാ​ദ ട്വീ​റ്റു​ക​ള്‍ ക​മ്പ​നി നീ​ക്കി​യി​രു​ന്നു.

പോ​പ്പ് താ​രം റി​ഹാ​ന​യ്‌​ക്കെ​തി​രെ​യു​ള്ള ക​ങ്ക​ണ​യു​ടെ ട്വീ​റ്റു​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത്. ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ ഗാ​യ​ക​നും ന​ട​നു​മാ​യ ദി​ല്‍​ജി​ത്ത് ദൊ​സാ​ഞ്ചി​നെ ഖ​ലി​സ്ഥാ​നി​യെ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​നും ട്വി​റ്റ​ര്‍ സാ​ക്ഷി​യാ​യി​രു​ന്നു.

സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രെ​ല്ലാം ഭീ​ക​ര​രാ​ണെ​ന്നും ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തെ​ല്ലാ​മാ​ണ് വി​വാ​ദ​ങ്ങ​ള്‍​ക്കാ​ധാ​രം. ഇ​തി​നു ശേ​ഷ​മാ​ണ് റി​ഹാ​ന​യ്‌​ക്കെ​തി​രെ​യു​ള്ള ക​ങ്ക​ണ​യു​ടെ ട്വീ​റ്റ് പു​റ​ത്തു​വ​രു​ന്ന​ത്.

റി​ഹാ​ന​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ പു​തി​യ മ്യൂ​സി​ക് ആ​ല്‍​ബ​ത്തെ അ​ഭി​ന​ന്ദി​ച്ച് ദി​ല്‍​ജി​ത്ത് ഇ​ട്ട പോ​സ്റ്റി​നെ​തി​രേ​യും ക​ങ്ക​ണ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​തെ​ല്ലാം പ​ണ​ത്തി​ന് വേ​ണ്ടി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ക​ങ്ക​ണ ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കാ​ന്‍ എ​ത്ര മാ​സം എ​ടു​ത്തു​വെ​ന്ന ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളും ദി​ല്‍​ജി​ത്തി​നോ​ട് ഉ​ന്ന​യി​ച്ചി​രു​ന്നു.

നി​ങ്ങ​ള്‍ ചെ​യ്യു​ന്ന ജോ​ലി​യെ​ക്കു​റി​ച്ച് എ​ന്നോ​ട് പ​റ​ഞ്ഞു ത​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് ദി​ല്‍​ജി​ത്ത് മ​റു​പ​ടി ന​ല്‍​കി​യ​ത്. ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​തി​ന്‍റെ പി​റ്റേ ദി​വ​സ​മാ​ണ് മ്യൂ​സി​ക് ആ​ല്‍​ബം പു​റ​ത്തി​റ​ങ്ങി​യ​ത്.

ഞ​ങ്ങ​ളു​ടെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഓ​പ്ഷ​നു​ക​ള്‍​ക്ക് അ​നു​സൃ​ത​മ​ല്ലാ​തെ ട്വി​റ്റ​ര്‍ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ട്വീ​റ്റു​ക​ളി​ല്‍ ഞ​ങ്ങ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ് ക​ങ്ക​ണ​യു​ടെ ട്വീ​റ്റു​ക​ള്‍ നീ​ക്കി​യ​തി​നെ​ക്കു​റി​ച്ച് ട്വി​റ്റ​റി​ന്‍റെ പ്ര​തി​ക​ര​ണം. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തെ​ന്‍​ബ​ര്‍​ഗി​നെ അ​ധി​ക്ഷേ​പി​ച്ചും ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

ക​ര്‍​ഷ​ക വം​ശ​ഹ​ത്യ ഹാ​ഷ്‌ടാഗ് ഉ​പ​യോ​ഗി​ച്ച് ട്വീ​റ്റ് ചെ​യ്യു​ന്ന​തി​നും റീ ​ട്വീ​റ്റ് ചെ​യ്യു​ന്ന​തി​നോ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​തും പ്ര​കോ​പ​ന​പ​ര​വു​മാ​യ ട്വീ​റ്റു​ക​ള്‍ ചെ​യ്ത​തു​മാ​യ 250 ല​ധി​കം ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ള്‍ ക​മ്പ​നി നീ​ക്കം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment