ജര്‍മനി ആദ്യ ബഹിരാകാശ യാത്രികയെ തേടുന്നു

spaceബെര്‍ലിന്‍: നീല്‍ ആംസ്‌ട്രോങ്ങിന്റെയും യൂറി ഗഗാറിന്റെയുമൊക്കെ കാലം മുതല്‍ ഇങ്ങോട്ട് ബഹിരാകാശം എന്നുവച്ചാല്‍ ഭൂമിയെ പോലെതന്നെ പുരുഷാധിപത്യ ലോകമാണ്. വാലന്റീന തെരഷ്‌കോവയെപ്പോലുള്ള അപൂര്‍വതകള്‍ അതിനു മാറ്റം വരുത്തിയിട്ടുമില്ല.

എന്നാല്‍, അതിനൊരു മാറ്റം വേണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നയാളാണ് എച്ച്ഇ സ്‌പേസിന്റെ മേധാവി ക്ലോഡിയ കെസ്‌ലര്‍. അതിനാലാണ് അവര്‍ ജര്‍മനിയില്‍നിന്ന് ആദ്യമായൊരു വനിതയെ ബഹിരാകാശത്തെത്തിക്കാന്‍ പണിപ്പെടുന്നതും.

ബഹിരാകാശ യാത്രികര്‍ക്കായുള്ള മാനവ വിഭവശേഷി സ്ഥാപനമാണ് എച്ച്ഇ സ്‌പേസ്. ജര്‍മനിയില്‍ നിന്നൊരു യാത്രികയെ തെരഞ്ഞുപിടിക്കാന്‍ ആസ്‌ട്രോനോട്ടിന്‍ എന്ന പേരില്‍ ഒരു കാമ്പയിന്‍ തന്നെ അവര്‍ ആരംഭിച്ചു കഴിഞ്ഞു.

നൂറു വര്‍ഷത്തിലേറെയായി ബഹിരാകാശ ഗവേഷണ രംഗത്ത് ജര്‍മന്‍ സാന്നിധ്യം സജീവമാണ്. ഇതിനകം രാജ്യത്തുനിന്നു പതിനൊന്നു പേര്‍ ബഹിരാകാശ യാത്ര നടത്തി. എന്നാല്‍, അവരില്‍ ഒരു സ്ത്രീ പോലുമില്ല. അതിനാല്‍ തന്നെ ജര്‍മനിയില്‍ നിന്നു പന്ത്രണ്ടാമതായി ബഹിരാകാശത്തു പോകുന്നത് ഒരു വനിത തന്നെയായിരിക്കണമെന്ന് കെസ്‌ലര്‍ നിര്‍ബന്ധം പിടിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts