കഞ്ചാവിനടിമകളായ തത്തകള്‍! അടിച്ചുമാറ്റി കഴിച്ചശേഷം മണിക്കൂറുകള്‍ കിറുങ്ങിയിരിക്കും; പണികിട്ടിയത് കര്‍ഷകര്‍ക്ക്; മനുഷ്യരേക്കാള്‍ വലിയ ലഹരി വീരന്മാരായ ഒഡീഷയിലെ പക്ഷികളെക്കുറിച്ചറിയാം

3E86503100000578-0-Drug_addicted_parrots_are_locked_in_a_vicious_feud_with_Indian_f-a-9_1490191634432കഞ്ചാവിനടിമകളായ മനുഷ്യരെക്കുറിച്ചും അവര്‍ കാട്ടിക്കൂട്ടുന്ന കൊളളരുതായ്മകളെക്കുറിച്ചും നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ കഞ്ചാവിനടിമകളായ തത്തകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കഞ്ചാവടിച്ച് കിറുങ്ങിയ തത്തകളും കഞ്ചാവു കര്‍ഷകരായ ആളുകളും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് ഇപ്പോള്‍ ഒറീസ്സയില്‍ ചിത്തോഗഡ്ഢില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. കറുപ്പ് ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന ലഹരി പദാര്‍ത്ഥമാണ്. മയക്കുമരുന്നായ ഹെറോയിന്‍ വേര്‍തിരിച്ചെടുക്കുന്നത് കറുപ്പ് അഥവാ ഒപ്പിയം എന്ന ഈ ലഹരി വസ്തുവില്‍ നിന്നാണ്.

മധ്യപ്രദേശ് ഒഡീഷ എന്നിവിടങ്ങളില്‍ ലൈസന്‍സെടുത്ത് കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയിലാണ് ഈ കൃഷി നടത്തിവരുന്നത്. എന്നാല്‍ ഇതിനെതിരെ സ്ഥിരമായി ചില ശത്രുക്കളുടെ ആക്രമണം നടക്കാറുണ്ട്. പാടത്തെ കറുപ്പ് കഴിക്കാനായി മാത്രമെത്തുന്ന ചിലയിനം തത്തകളാണ് ഇവരുടെ ശത്രുക്കള്‍. കറുപ്പ് കഴിച്ചതിനുശേഷം എട്ടും പത്തും മണിക്കൂര്‍ അടുത്തുള്ള മരത്തില്‍ പോയി ഉറങ്ങുകയെന്നതാണ് ഇവരുടെ പ്രധാന ഹോബി. കറുപ്പ് ചെടിയിലെ പൂവിനകത്ത് നിന്നാണ് ഇവര്‍ തരിതരി പോലുള്ള വിത്തുകള്‍ കൊത്തി തിന്നുന്നത്.

3E86B52100000578-4338878-The_parrots_will_often_sleep_for_hours_after_an_opium_feast_and_-a-19_1490194715720

കൂട്ടമായെത്തുന്ന തത്തകള്‍ ചെടിയ്ക്ക് കാര്യമായ നാശമൊന്നും ഉണ്ടാക്കുന്നില്ല. എങ്കിലും ലഹരി കഴിക്കുന്നതു മൂലം പലപ്പോഴും ഇവയുടെ ജീവന്‍ അപകടത്തിലാകാറുണ്ട്. കറുപ്പ് തിന്നു മയങ്ങിയിരിക്കുമ്പോള്‍ മറ്റു ജീവികള്‍ക്കിരയാകാന്‍ വളരെയെളുപ്പമാണ്. പാമ്പുകളും കീരികളും പരുന്തുകളുമെല്ലാം ഇവയെ അനായാസേന അകത്താക്കും. ഇതോടൊപ്പം കഴിക്കുന്ന ലഹരിയുടെ അളവുകൂടുന്ന അവസരങ്ങളില്‍ ഹൃദയസ്തംഭനം വന്നും ഇവ മരിക്കാറുണ്ട്. ഒഡീഷയിലാണ് തത്തകള്‍ കറുപ്പ് കഴിക്കുന്നത് ആദ്യം ശ്രദ്ധയില്‍ പെട്ടത്. 2015 ലായിരുന്നു ഇത്.

ഇപ്പോള്‍ ഏതാണ്ട് 70 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരവധി പാടങ്ങളില്‍ തത്തകള്‍ ഇങ്ങനെ കറുപ്പ് കഴിച്ചു മയങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തത്തകളെ ഇതില്‍നിന്നു പിന്തിരിപ്പിക്കാന്‍ പ്രത്യേകിച്ചു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്ന് കര്‍ഷകര്‍ക്കും അധികൃതര്‍ക്കും നിശ്ചയമില്ല. ലഭിക്കേണ്ട വിളയില്‍ ഏതാണ്ടു 10 ശതമാനത്തോളം വരെ തത്തകള്‍ കൊണ്ടുപോകുന്നുവെന്നാണു കണക്ക്. പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും തത്തകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കറുപ്പിനോടുള്ള തത്തകളുടെ ആസക്തിയെ തോല്‍പ്പിക്കാന്‍ ഇതിനൊന്നുമായിട്ടില്ല. തത്തകളെപ്പോലെ മറ്റുപക്ഷികളും ഈ ശീലം ആരംഭിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

Related posts