വി​ടി​ല്ല ഞാ​ന്‍ ! ക​ഞ്ചാ​വ​ടി​ച്ച് മൂ​ന്നു പേ​രെ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി; പോ​ലീ​സി​നെ വെ​റു​തെ വി​ടി​ല്ലെ​ന്ന് ഭീ​ഷ​ണി; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

ക​ഞ്ചാ​വി​ന്റെ ല​ഹ​രി​യി​ല്‍ അ​രി​വാ​ള്‍ കൊ​ണ്ട് മൂ​ന്ന് പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ന്യാ​കു​മാ​രി, വി​വേ​കാ​ന​ന്ദ​പു​രം സ്വ​ദേ​ശി മോ​ഹ​ന്‍​ദാ​സ് (40), സു​നാ​മി കോ​ള​നി സ്വ​ദേ​ശി ആ​ക്‌​ന​ല്‍ (18), ടൈ​സ​ണ്‍ (27) എ​ന്നി​വ​രെ വെ​ട്ടി​യ സം​ഭ​വ​ത്തി​ലാ​ണ് സു​നാ​മി കോ​ള​നി സ്വ​ദേ​ശി ജെ​ഫ്രി​ന്‍(20), കാ​ന്‍​ഷ്ട​ന്‍ റാ​ഫി​നാ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ… മോ​ഹ​ന്‍​ദാ​സ് ഇ​ന്ന​ലെ രാ​ത്രി വി​വേ​കാ​ന​ന്ദ​പു​ര​ത്തു​ള്ള എ​ടി​എ​മ്മി​ല്‍ ബ​ന്ധു​വി​ന് പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത ശേ​ഷം ബൈ​ക്കി​ല്‍ തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ജെ​ഫ്രി​ന്റെ ബൈ​ക്കി​ല്‍ ചെ​റു​താ​യി ഉ​ര​സി. താ​ഴെ വീ​ണ ജെ​ഫ്രി​നെ മോ​ഹ​ന്‍​ദാ​സ് പി​ടി​ച്ചു എ​ഴു​ന്നേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഇ​രു​വ​ര്‍​ക്കു​മി​ട​യി​ല്‍ വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. ല​ഹ​രി​യി​ലാ​യി​രു​ന്ന ജെ​ഫ്രി​ന്‍ ത​ന്റെ സു​ഹൃ​ത്തു​ക്ക​ളെ സം​ഭ​വ സ്ഥ​ല​ത്ത് വി​ളി​ച്ചു​വ​രു​ത്തി. സു​ഹൃ​ത്തു​ക്ക​ള്‍ വ​ന്ന​തും മ​റ​ച്ച് വ​ച്ചി​രു​ന്ന അ​രി​വാ​ള്‍ കൊ​ണ്ട് ജെ​ഫ്രി​ന്‍ മോ​ഹ​ന്‍​ദാ​സി​ന്റെ ത​ല​യി​ല്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് അ​വി​ടെ…

Read More

ആ​ര്‍​ട്ടിഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സി​ന്റെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നെ പൊ​ക്കി പോ​ലീ​സ്

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് എ​ല്ലാ മേ​ഖ​ല​യി​ലും മ​നു​ഷ്യ​ന് സ​ഹാ​യ​ക​മാ​വു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്. ഇ​തി​ന്റെ ദു​രു​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ഐ​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ര​വ​ധി വാ​ര്‍​ത്ത​ക​ള്‍ ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ര​നെ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ന്യൂ​യോ​ര്‍​ക്ക് പോ​ലീ​സ്. ന്യൂ​യോ​ര്‍​ക്കി​ലെ അ​പ്‌​സ്റ്റേ​റ്റി​ലെ ചെ​റി​യ പ​ട്ട​ണ​മാ​യ സ്‌​കാ​ര്‍​സ്‌​ഡെ​യ്‌​ലി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് 2022 മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​പ്പോ​ഴാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. ഡേ​വി​ഡ് സ​യാ​സി​സ് എ​ന്ന​യാ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്. എ ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക ഉ​പ​ക​ര​ണം വ​ച്ച് ഡേ​വി​ഡി​ന്റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്റെ മു​ന്‍​കാ​ല യാ​ത്ര​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ശ​യം ജ​നി​പ്പി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് കാ​ര്‍ പ​തി​വാ​യി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന​ത് ക​ണ്ടെ​ത്തി. 2020 ഒ​ക്ടോ​ബ​റി​നും 2021 ഓ​ഗ​സ്റ്റി​നും ഇ​ട​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ പ്ര​ധാ​ന റൂ​ട്ട് ആ​യ മ​സാ​ച്യു​സെ​റ്റ്‌​സി​ല്‍ നി​ന്ന് ന്യൂ​യോ​ര്‍​ക്കി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്…

Read More

കൊ​ച്ചി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട ജീം​ബ്രൂ​ട്ട​നും കൂ​ട്ടാ​ളി ഡാ​ര്‍​ക്ക് അ​ങ്കി​ളും എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ല്‍ ! നി​റ​തോ​ക്കും മ​യ​ക്കു​മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തു…

മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന നി​യ​ന്ത്രി​ച്ചി​രു​ന്ന ഗു​ണ്ടാ ക്വ​ട്ടേ​ഷ​ന്‍ നേ​താ​വും കൂ​ട്ടാ​ളി​യും നി​റ​തോ​ക്കു​മാ​യി കൊ​ച്ചി​യി​ല്‍ എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യി. ഞാ​റ​യ്ക്ക​ല്‍ കൊ​ല്ല​വേ​ലി​യ​ക​ത്ത് വീ​ട്ടി​ല്‍ വൈ​പ്പി​ന്‍ ലി​ബി​ന്‍ (ജീം​ബ്രൂ​ട്ട​ന്‍-27), നാ​യ​ര​മ്പ​ലം കൊ​ല്ല​വേ​ലി​യ​ക​ത്ത് വീ​ട്ടി​ല്‍ ക്രി​സ്റ്റ​ഫ​ര്‍ റൂ​ഫ​സ് (ഡാ​ര്‍​ക്ക് അ​ങ്കി​ള്‍ -32) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്സ്മെ​ന്റ് അ​സി. ക​മ്മി​ഷ​ണ​റു​ടെ സ്പെ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടീ​മി​ന്റെ​യും എ​റ​ണാ​കു​ളം എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ന്‍​സി​ന്റെ​യും ഞാ​റ​യ്ക്ക​ല്‍ പൊ​ലീ​സി​ന്റെ​യും ഞാ​റ​യ്ക്ക​ല്‍ എ​ക്സൈ​സി​ന്റെ​യും സം​യു​ക്ത​നീ​ക്ക​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍​നി​ന്ന് മൂ​ന്നു​ഗ്രാം എം.​ഡി.​എം.​എ ര​ണ്ടു​ഗ്രാം ച​ര​സ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന ലി​ബി​ന്‍ ഇ​വ​രി​ല്‍​നി​ന്ന് തെ​റ്റി​പ്പി​രി​ഞ്ഞ് സ്വ​ന്തം ക്വ​ട്ടേ​ഷ​ന്‍ ടീ​മു​ണ്ടാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ സം​ഘ​ത്തി​ലെ പ്ര​ധാ​നി ശ്യാ​മി​നെ (ആ​ശാ​ന്‍ സാ​ബു) നേ​ര​ത്തെ എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ന്റെ അ​ന്വേ​ഷ​ണ​മാ​ണ് ജിം​ബ്രൂ​ട്ട​നി​ല്‍ എ​ത്തി​നി​ന്ന​ത്. കൊ​ച്ചി​യി​ലെ രാ​സ​ല​ഹ​രി​വി​ല്പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ പ്ര​ധാ​നി ലി​ബി​നാ​ണെ​ന്ന ഇ​ന്റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ വൈ​പ്പി​ന്‍ പെ​രു​മ്പി​ള്ളി​യി​ലെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍​ക്ക​ഴി​യു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.…

Read More

കൊ​ച്ചി​യി​ല്‍ ല​ഹ​രി​വേ​ട്ട ! അ​ഞ്ചു ത​രം ല​ഹ​രി​മ​രു​ന്നു​മാ​യി ഗ​ര്‍​ഭി​ണി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍…

കൊ​ച്ചി​യി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. ഇ​വ​രി​ല്‍ നി​ന്ന് അ​ഞ്ചു​ത​രം ല​ഹ​രി​മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. എം​ഡി​എം​എ, ഹ​ഷീ​ഷ്, ക​ഞ്ചാ​വ്, എ​ല്‍​എ​സ്ഡി സ്റ്റാം​പ്, നൈ​ട്രോ​സ്പാം ഗു​ളി​ക എ​ന്നി​വ​യാ​ണ് പി​ടി​ച്ച​ത്. ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ സ​നൂ​പ്, നൗ​ഫ​ല്‍, അ​പ​ര്‍​ണ, എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്താ​യി​രു​ന്നു ഇ​ട​പാ​ട്. ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് ചി​കി​ത്സ തേ​ടാ​ന്‍ വേ​ണ്ടി​യാ​ണ് മു​റി​യെ​ടു​ക്കു​ന്ന​താ​യി​രു​ന്നു ഹോ​ട്ട​ല്‍ ഉ​ട​മ​യെ അ​റി​യി​ച്ച​ത്. ഡി​സി​പി​യു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്് കൊ​ച്ചി സി​റ്റി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഓ​യോ റൂ​മു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടാ​ഴ്ച​യാ​യി ഇ​ട​പ്പ​ള്ളി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​ണ് ഇ​വ​ര്‍ മു​റി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ ചേ​രാ​നെ​ല്ലൂ​ര്‍ എ​സ്ഐ ഇ​ന്ന് വീ​ണ്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് പേ​രും പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ അ​പ​ര്‍​ണ ആ​റ് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ്. നൗ​ഫ​ല്‍ യൂ​ബ​ര്‍ ടാ​ക്സി ഡ്രൈ​വ​റാ​ണ്. ഇ​വ​ര്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തെ…

Read More

മയക്കുമരുന്ന് കച്ചവടം പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ പട്ടിയെ അഴിച്ചുവിട്ട് 19കാരന്‍ ! പിന്നെ നടന്നത്‌…

സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട് 19കാരന്റെ സാഹസം. ബോളിവുഡ് നടന്മാര്‍ക്കും ബാന്ദ്ര, ഖര്‍, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നര്‍ക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഈ സമയമാണ് സംഘത്തില്‍പ്പെട്ട യുവാവ് രണ്ട് നായകളെ അഴിച്ചുവിട്ടത്. 12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി സദാനനന്ദ് ക്ലാസിക് ബില്‍ഡിങ്ങില്‍ യുവാവിന്റെ വീട് റെയ്ഡ് നടത്താന്‍ എത്തിയത്. അയാന്‍ സിഹ്നക്ക് രണ്ട് നായകളാണ് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറും ഒരു തെരുവുനായയും. എന്നാല്‍ നായയെക്കണ്ട് പിന്മാറാതിരുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയും അയാന്റെ വീട്ടിലെ കംപ്യൂട്ടറിന്റെ സി.പി.യുവിനുള്ളില്‍ നിന്ന് 2.30 ലക്ഷം രൂപയും പാക്കറ്റുകളിലാക്കിയ മരിജുവാനയും പിടിച്ചെടുക്കുകയുമായിരുന്നു. ഇറക്കുമതി ചെയ്ത മരിജുവാനയുടെ വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന മരിജുവാനയുടെ പാക്കറ്റ് ജനാലക്ക് മുകളില്‍…

Read More

മയക്കിക്കിടത്താന്‍ സിന്തറ്റിക് ഡ്രഗ്‌സുകള്‍ വീണ്ടുമെത്തുന്നു; ഗ്രാമിന് വില വെറും നാലായിരം രൂപ;എംഡിഎംഎയുമായി യുവാവ് പിടിയില്‍…

കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം കൂടുന്നു. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പോലീസും എക്സൈസും വ്യാപക പരിശോധനയുമായി രംഗത്തെത്തിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിക്കുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ഇളവുകള്‍ വരുത്തിയതോടെ ഇത്തരം മയക്കുമരുന്നുകള്‍ വീണ്ടും നഗരത്തില്‍ എത്താന്‍ തുടങ്ങി. ഇന്നലെ നല്ലളം പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവിന്റെ കൈയ്യില്‍ നിന്ന് വന്‍ വിലവരുന്ന മെത്തലിന്‍ ഡയോക്സി മെത് ആംഫിറ്റമൈന്‍ (എംഡിഎംഎ) പിടികൂടിയത്.നാലര ഗ്രാമായിരുന്നു യുവാവിന്റെ കൈവശമുണ്ടായിരുന്നത്. ഇത് വില്‍പ്പനയ്ക്കായാണ് എത്തിച്ചതെന്നാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. എവിടെ നിന്നാണ് എത്തിച്ചതെന്നും ആരാണ് ഇവ വാങ്ങുന്നതെന്നുമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വന്‍ തുക ഈടാക്കാമെന്ന ലക്ഷ്യത്തോടെ ബംഗളൂരുവില്‍ നിന്നുമാണ് ഇത് എത്തിക്കുന്നതെന്നാണ് സൂചന. കഞ്ചാവിനും മറ്റു ലഹരി വസ്തുക്കള്‍ക്കും പുറമേയാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ കൂടുതലായും എത്തുന്നത്. ഒരു ഗ്രാമിന് 4000രൂപ…

Read More

പറശ്ശിനിക്കടവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മയക്കുമരുന്നിന് അടിമ !മൊബൈല്‍ ഫോണ്‍ നല്‍കി ലൈംഗിക വേഴ്ചയ്ക്കു വിധേയമാക്കിയിട്ടുള്ളത് നിരവധി പെണ്‍കുട്ടികളെ; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി മയക്കുമരുന്നിനടിമയെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതേ വിദ്യാര്‍ഥിനി പഠിച്ചിരുന്ന സ്‌കൂളിലെ ഒരു ഡസനിലേറെ പെണ്‍കുട്ടികളും മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് കണ്ടെത്തിയത്. ജില്ലയില്‍ പൊലീസ് സ്റ്റേഷനുകളിലെ പീഡന കേസുകളിലെ കാരണമന്വേഷിച്ച് പൊലീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. പലരും സ്ഥിരം മയക്കുമരുന്നിന് അടിമകളാണ്. മൊബൈല്‍ ഫോണ്‍ നല്‍കി ഇവരെ പ്രീണിപ്പിച്ച് ലൈംഗിക വേഴ്ചകള്‍ക്ക് വിധേയമാക്കുന്ന സംഭവങ്ങളും ഒട്ടേറെയാണ്. പിതാവുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളും അയല്‍വാസികളും സുഹൃത്തുക്കളും കാമുകി എന്ന പേരില്‍ കൊണ്ടു നടന്നവരും ഇത്തരം പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ 56 ശതമാനം പേരും പഠനത്തില്‍ വളരെ പിറകിലുള്ളവരാണ്. അമ്പത് ശതമാനം പേരും വിദ്യാലയത്തിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സംബന്ധിക്കാറില്ല. എന്‍.സി.സി., എന്‍. എസ്. എസ്. , കുട്ടി പൊലീസ്, എന്നിവയില്‍ പോലും ഇത്തരത്തിലുള്ള 87 ശതമാനം പേരും പങ്കാളികളാവാറില്ല. 58 ശതമാനം പെണ്‍കുട്ടികളും താഴ്ന്ന…

Read More

മദ്യവും മയക്കുമരുന്നും യഥേഷ്ടം; ഉന്മാദവസ്ഥയിലെത്തുമ്പോള്‍ കൂടെ കിടക്കാന്‍ ആളും; കൊച്ചിയിലെ ന്യൂജന്‍ റേവ് പാര്‍ട്ടികളെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: കൊച്ചിയില്‍ ഒരു സമയത്ത് ശക്തമായിരുന്ന ന്യൂജെന്‍ റേവ് പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നതായി വിവരം. മദ്യവും മയക്കുമരുന്നും യഥേഷ്ടം ഒഴുകുന്ന ഇത്തരം പാര്‍ട്ടികളില്‍ ലഹരി മൂക്കുമ്പോള്‍ കൂടെ കിടക്കാന്‍ ആളെയും ഏര്‍പ്പാടാക്കിത്തരും. പതിനായിരം വരെയുളള തുകയ്ക്ക് ആളെ കൊണ്ടുവരാനും കൊണ്ടുവിടാനും വാഹനം സഹിതം പാക്കേജുകളാണ് ഇത്തവണ വാര്‍ത്തയാകുന്നത്. ഡിസ്‌ക്കോ ലൈറ്റും കാതടപ്പിക്കുന്ന ഡിജെ സംഗീതവും കെമിക്കല്‍ ഡ്രഗ്ഗുകളുമെല്ലാം ചേര്‍ത്ത് ഫഌറ്റുകളും കൊച്ചിയിലെയും വാഗമണ്ണിലെയും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചാണ് ലഹരി പാര്‍ട്ടികള്‍. പതിനായിരം രൂപയ്ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ദിവസത്തിന്റെയും രണ്ടു ദിവസത്തിന്റെയും പാര്‍ട്ടിയില്‍ പങ്കെടുക്കാനാകും. ഹോട്ടലുകളില്‍ നടന്നിരുന്ന പാര്‍ട്ടി പോലീസിന്റെ നിരന്തരമായ ഇടപെടലില്‍ നേരിട്ട തടസ്സം മൂലം ഫഌറ്റുകളിലേക്കും വീടുകളിലേക്കും മാറിയിരിക്കുകയാണ്. ഐടി പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കാക്കനാട്ട് ആഴ്ചാവസാനം നടന്ന ഇത്തരം ചില പാര്‍ട്ടികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിട്ടുണ്ട്. വ്യാഴാഴ്ച ഇവിടേയ്ക്ക് കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ മയക്കുമരുന്ന്…

Read More

കഞ്ചാവിനടിമകളായ തത്തകള്‍! അടിച്ചുമാറ്റി കഴിച്ചശേഷം മണിക്കൂറുകള്‍ കിറുങ്ങിയിരിക്കും; പണികിട്ടിയത് കര്‍ഷകര്‍ക്ക്; മനുഷ്യരേക്കാള്‍ വലിയ ലഹരി വീരന്മാരായ ഒഡീഷയിലെ പക്ഷികളെക്കുറിച്ചറിയാം

കഞ്ചാവിനടിമകളായ മനുഷ്യരെക്കുറിച്ചും അവര്‍ കാട്ടിക്കൂട്ടുന്ന കൊളളരുതായ്മകളെക്കുറിച്ചും നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ കഞ്ചാവിനടിമകളായ തത്തകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കഞ്ചാവടിച്ച് കിറുങ്ങിയ തത്തകളും കഞ്ചാവു കര്‍ഷകരായ ആളുകളും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് ഇപ്പോള്‍ ഒറീസ്സയില്‍ ചിത്തോഗഡ്ഢില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. കറുപ്പ് ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന ലഹരി പദാര്‍ത്ഥമാണ്. മയക്കുമരുന്നായ ഹെറോയിന്‍ വേര്‍തിരിച്ചെടുക്കുന്നത് കറുപ്പ് അഥവാ ഒപ്പിയം എന്ന ഈ ലഹരി വസ്തുവില്‍ നിന്നാണ്. മധ്യപ്രദേശ് ഒഡീഷ എന്നിവിടങ്ങളില്‍ ലൈസന്‍സെടുത്ത് കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകരുണ്ട്. വൈദ്യുതവേലിയുള്‍പ്പെടെ കനത്ത സുരക്ഷയിലാണ് ഈ കൃഷി നടത്തിവരുന്നത്. എന്നാല്‍ ഇതിനെതിരെ സ്ഥിരമായി ചില ശത്രുക്കളുടെ ആക്രമണം നടക്കാറുണ്ട്. പാടത്തെ കറുപ്പ് കഴിക്കാനായി മാത്രമെത്തുന്ന ചിലയിനം തത്തകളാണ് ഇവരുടെ ശത്രുക്കള്‍. കറുപ്പ് കഴിച്ചതിനുശേഷം എട്ടും പത്തും മണിക്കൂര്‍ അടുത്തുള്ള മരത്തില്‍ പോയി ഉറങ്ങുകയെന്നതാണ് ഇവരുടെ പ്രധാന ഹോബി. കറുപ്പ് ചെടിയിലെ പൂവിനകത്ത് നിന്നാണ് ഇവര്‍ തരിതരി പോലുള്ള വിത്തുകള്‍…

Read More

കഞ്ചാവ് തലയ്ക്കു പിടിച്ചപ്പോള്‍ പൂര്‍ണനഗ്നനായി പുറത്തിറങ്ങി, സമീപത്തെ ഫഌറ്റിലെ യുവതിയെ കയറിപിടിച്ചപ്പോള്‍ ഓടിയെത്തിയവര്‍ പഞ്ഞിക്കിട്ടു, ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ സിനിമയുടെ തിരക്കഥാകൃത്തിന് മൂന്നുവര്‍ഷം അഴിയെണ്ണാം

കൊച്ചിയിലെ മരടിലെ ഒരു ഫ്‌ളാറ്റില്‍വെച്ച് യുവതി കടന്നുപിടിച്ചെന്ന കേസില്‍ പ്രതിയായ തിരക്കഥാകൃത്തിനെ മൂന്നരവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മലപ്പുറം ഏറനാട് ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് ഹാഷിമിനെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദേശം. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നിവയുടെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദ്. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്ന് കോടതിയെ പ്രതി അറിയിച്ചു. മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടില്ലെന്നത് പരിഗണിച്ചാണ് ശിക്ഷ കോടതി മൂന്നുവര്‍ഷമായി കുറച്ചത്. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2014 ഫെബ്രുവരി 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരക്കഥകൃത്ത് താമസിച്ചിരുന്ന ഫഌറ്റിലായിരുന്നു…

Read More