കാഞ്ഞാണിയില്‍ പുലിയില്ല; കണ്ട കാല്‍പാടുകള്‍ കാട്ടുപൂച്ചയുടേത്

tcr-puchaകാഞ്ഞാണി: കാഞ്ഞാണി അമ്പലക്കാട് പരിസരത്തെ വീട്ടുമുറ്റങ്ങളില്‍ കണ്ട കാല്പാടുകള്‍ പുലിയുടേതല്ല, ജംഗിള്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട വലിയ കാട്ടുപൂച്ചയുടേതെന്ന് പരിശോധക സംഘം ഇന്നലെ സ്ഥിരീകരിച്ചു. നായയേക്കാള്‍ വലിപ്പവും മുഖം പുലിയുടേത് പോലുമുള്ള വലിയ കാട്ടുപൂച്ചയുടെ കാല്പാടുകള്‍ക്ക് പുലിയുടേത് പോലെയുള്ള സാമ്യവുമുണ്ടെന്ന് പരിശോധകസംഘത്തിലെ വന്യജീവി സംരക്ഷകനും ഫോറസ്റ്റ് ഗാര്‍ഡുമായ സേവ്യര്‍ എല്‍ത്തുരുത്ത് വ്യക്തമാക്കി. ഇന്നലെയാണ് പ്രദേശത്ത് വിപുലമായ പരിശോധന നടത്തിയത്.

അതേസമയം കാല്പാടുകളുടെ സാമ്പിള്‍ പരിശോധകസംഘം ശേഖരിച്ചു. വിലയ കാട്ടുപൂച്ചയുടെ ശല്യം വര്‍ധിച്ചാല്‍ കെണിവച്ച് പിടികൂടാമെന്നും വനംവകുപ്പ് അധികൃതര്‍  പറഞ്ഞു. പൊങ്ങണംകാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം.സി. ചന്ദ്രന്‍, ബിഎഫ്ഒമാരായ  സ്റ്റാന്‍ലി തോമസ്, കെ.ആര്‍. രഞ്ജിത്ത്, എസ്. ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Related posts