മാസ്‌ക്കുകള്‍ നല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍; മാസ്‌ക് ലഭിക്കാതെ ജോലിയെടുക്കില്ലെന്ന് നഴ്‌സുമാര്‍; ഒടുവില്‍…

സാ​ന്‍റാ​മോ​ണി​ക്ക (ക​ലി​ഫോ​ർ​ണി​യ): മാ​സ്ക് ധ​രി​ക്കു​ന്ന​ത് അ​ത്യാ​വ​ശ്യ​മ​ല്ലെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ മാ​സ്ക്കു​ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്നു​മു​ള്ള ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച പ​ത്തു ന​ഴ്സു​മാ​രെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത സം​ഭ​വം ക​ലി​ഫോ​ർ​ണി​യ സാ​ന്‍റാ​മോ​ണി​ക്കാ​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തു. സാ​ന്‍റാ​മോ​ണി​ക്കാ​യി​ലെ പ്രൊ​വി​ഡ​ൻ​സ് സെ​ന്‍റ് ജോ​ണ്‍​സ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണു സം​ഭ​വം.

കോ​വി​ഡ് 19 ൽ ​നി​ന്നും ര​ക്ഷ നേ​ടു​ന്ന​തി​ന് എ​ൻ 95 മാ​സ്ക്ക് വേ​ണ​മെ​ന്ന് ന​ഴ്സു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 95 ശ​ത​മാ​നം പു​റ​മെ നി​ന്നു​ള്ള വൈ​റ​സി​നേ​യും അ​ണു​ക്ക​ളേ​യും ത​ട​യു​വാ​ൻ ക​ഴി​യു​ന്ന മു​ഖാ​വ​ര​ണ​മാ​ണ് എ​ൻ 95.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​ക​ളെ പ​രി​ച​രി​ച്ച​ശേ​ഷം ഞ​ങ്ങ​ൾ​ക്കു വീ​ട്ടി​ൽ പോ​യി ഭാ​ര്യ​യും മ​ക്ക​ളു​മാ​യി ഒ​ന്നി​ച്ചു ജീ​വി​ക്കേ​ണ്ട​താ​ണെ​ന്നും ജോ​ലി ക​ഴി​ഞ്ഞു ആ​ശു​പ​ത്രി​യി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി വീ​ട്ടി​ൽ പോ​കു​ന്ന​തി​നു മു​ന്പ് ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് കു​ളി​ച്ചു ശു​ദ്ധി വ​രു​ത്തി​യ​തി​നു​ശേ​ഷ​മേ ഞ​ങ്ങ​ൾ വീ​ട്ടി​ലേ​ക്കു പോ​കാ​റു​ള്ളൂ- പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൈ​ക്ക് ഗ​ളി​ൽ എ​ന്ന ന​ഴ്സ് പ​റ​ഞ്ഞു. എ​ന്നി​ട്ടു​പോ​ലും എ​നി​ക്കു കോ​വി​ഡ് 19 പോ​സി​റ്റീ​വാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മാ​നേ​ജ്മെ​ന്‍റി​നോ​ടു എ​ൻ 95 മാ​സ്ക് ധ​രി​ക്കാ​തെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കി​ല്ല എ​ന്ന് അ​റി​യി​ച്ച​ത്. മാ​നേ​ജ്മെ​ന്‍റ് ഇ​വ​രു​ടെ ആ​വ​ശ്യം നി​ഷേ​ധി​ക്കു​ക​യും ഇ​വ​രെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ 

Related posts

Leave a Comment