നാദാപുരം: കല്ലാച്ചികടുത്ത് തെരുവന്പറമ്പിലും ഇയ്യേങ്കോടും സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. തെരുവന്‍പറമ്പില്‍ തെക്കേതാന മഠത്തില്‍ കണ്ണന്റെ വീടിനുനേരെയും ഇയ്യങ്കോട് സ്വദേശി ഷജിലിന്റെ വീടിനുനേരെയുമാണ് ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായത്. നാടന്‍ ബോംബുകളാണ് അക്രമത്തിന് ഉപയോഗിച്ചത്. പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. നാദാപുരം അഡി. എസ്ഐ പി.ടി. ബാബു സ്ഥലം സന്ദര്‍ശിച്ചു.
കല്ലാച്ചിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിനുനേരേ ബോംബേറ്
