വൈത്തിരി: ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകൂന്ന പൂക്കോട് വെറ്ററിനറി കോളജ് പാലം അപകടഭീഷണിയില്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിന്റെ അടിയിലുള്ള സ്ലാബുകളുടെ കോണ്‍ക്രീറ്റ് കമ്പികള്പോലൂം തുരുമ്പെടുത്ത് പുറത്തായ നിലയിലാണ്. ഇതിനാല്‍ ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് കുലുക്കം സംഭവിക്കുന്നുണ്ട്. ഇടുങ്ങിയ പാലമായതിനാല്‍ ഇരുദിശയില്‍നിന്നും വരുന്ന വാഹനങ്ങള്‍ ഒരേസമയം കടന്നുപോകാന്‍ കഴിയാത്തത് മൂലം ഇവിടങ്ങളില്‍ അപകടസാധ്യതയും പതിവാണ്. കാലപഴക്കം കാരണം ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന പാലം പുനര്‍നിര്‍മിക്കാന്‍ നടപടി വൈകുന്നതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്
കാലപ്പഴക്കം: ജീര്‍ണാവസ്ഥയിലായ വെറ്ററിനറി കോളജ് പാലം അപകടഭീഷണിയില്‍
