അനിരുദ്ധിന്റെ ആഗ്രഹം നടക്കുമോ?

nayanകൊലവെറി എന്ന സൂപ്പര്‍ഹിറ്റ് പാട്ടിലൂടെ ശ്രദ്ധേയനായ  അനിരുദ്ധ് രവിചന്ദറിന് ഇപ്പോള്‍ പുതിയ ആഗ്രഹം- സിനിമയില്‍ നായകനാകണം. സംഗീത സംവിധായകനായ  ജിവി പ്രകാശ് അഭിനയരംഗത്തേക്കും കടന്നതാണ് അനിരുദ്ധിന് പ്രചോദനമായതെന്ന് തോന്നുന്നു. പക്ഷെ എങ്ങനെയെങ്കിലും നായകനാവുകയെന്നതല്ല അനിരുദ്ധിന്റെ ആഗ്രഹം. അതിന് ചില നിബന്ധനകള്‍ ഉണ്ട്.  ഒന്നാംകിട നടികളാവണം തന്റെ നായികമാരാകേണ്ടതെന്നാണ് അനിരുദ്ധിന്റെ ആഗ്രഹം.   ശ്രുതി ഹാസന്‍, നയന്‍താര എന്നിവരെപ്പോലുള്ളവരാകണം തന്റെ നായികമാരെന്നാണ് അനിരുദ്ധിന്റെ പിടിവാശി.

എന്നാല്‍ അനിരുദ്ധിന്റെ ഈ ആഗ്രഹം അത്രപെട്ടെന്ന് നടക്കുമോ എന്നറിയില്ല. കാരണം അനിരുദ്ധിന്റെ പ്രായം തന്നെ. അനിരുദ്ധിന് പ്രായം 25. കണ്ടാല്‍ അതുപോലും തോന്നുകയില്ല. തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ മിക്കവരും അനിരുദ്ധിനേക്കാള്‍ പ്രായം കൂടുതല്‍ ഉള്ളവരാണ്.  അതുകൊണ്ട് തന്നെ അനിരുദ്ധിന്റെ ആഗ്രഹം കേട്ട് നായികമാര്‍ ഓടിയൊളിക്കുകയാണത്രേ. ഒന്നിച്ചഭിനയിക്കുമ്പോള്‍ നായകന്റെ ചേച്ചിയായി തോന്നിയാല്‍ തങ്ങളുടെ ഇമേജിനെ ബാധിക്കില്ലേ എന്നാണ് നടിമാര്‍ ചോദിക്കുന്നത്. പക്ഷെ ഇതുകൊണ്ടൊന്നും തന്റെ ആഗ്രഹത്തില്‍ നിന്ന് മാറാന്‍ അനിരുദ്ധ് തയ്യാറാല്ല.

Related posts