റാന്നിയിൽ യു​വാ​വ് വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ; അ​ച്ഛ​നും സു​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ൽ; സ​ഹോ​ദ​ര​നാ​യി തെ​ര​ച്ചി​ൽ


പത്ത​നം​തി​ട്ട: റാ​ന്നി മോ​തി​ര​വ​യ​ലി​ൽ യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. വേ​ങ്ങ​ത്ത​ട​ത്തി​ൽ ജോ​ബി​നാ​ണ് (26) മ​രി​ച്ച​ത്.

സം​ഭ​വ​വ​ത്തി​ൽ ജോ​ബി​ന്‍റെ അ​ച്ഛ​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സ​ഹോ​ദ​ര​ൻ ജോ​ജോ​യ്ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ദ്യ​ല​ഹ​രി​യി​ൽ ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്നു കൊ​ല​ന​ട​ന്നു​വെ​ന്നു​മാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പി​താ​വി​നും സ​ഹോ​ദ​ര​നും സു​ഹൃ​ത്തി​നു​മൊ​പ്പം ഞാ​യ​റാ​ഴ്ച രാ​ത്രി യു​വാ​വു മ​ദ്യ​പി​ച്ചി​രു​ന്നു.

ജോ​ബി​ന്‍റെ ശ​രീ​രം നി​റ​യെ മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. ത​റ​യി​ൽ മ​ല​ർ​ന്നു​കി​ട​ക്കു​ന്ന​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ത​ല​യി​ൽ​നി​ന്നു ര​ക്തം​വാ​ർ​ന്നൊ​ലി​ച്ചു ത​ളം​കെ​ട്ടി കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ബ​ന്ധു​വീ​ട്ടി​ലി​ലാ​യി​രു​ന്ന ഇ​യാ​ളു​ടെ അ​മ്മ ഇ​ന്നു രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment