ഡെന്‍മാര്‍ക്ക് വിദ്യാര്‍ഥികള്‍ ചവറയിലെ വസ്ത്രനിര്‍മാണ ശാല സന്ദര്‍ശിച്ചു

klm-denmarkതേവലക്കര: ഡെന്‍മാര്‍ക്ക് കോപ്പന്‍ ഹേഗന്‍ സ്കൂള്‍ ഓഫ് ഡിസൈനിലെ വിദ്യാര്‍ഥികളും അധ്യാപകരും ചവറയിലെ വസ്ത്രനിര്‍മാണശാല സന്ദര്‍ശിച്ചു. ഭാരത സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെ കരകൗശല വസ്ത്ര നിര്‍മാണ മേഖലയെകുറിച്ച് പഠിക്കുന്നതിനുവേണ്ടിയാണ് വിദേശികളായ വിദ്യാര്‍ഥികള്‍ ചവറ പുത്തന്‍സങ്കേതത്ത് പ്രവര്‍ത്തിക്കുന്ന വീ സിക്‌സ് ഗാര്‍മെന്റ്‌സ് സന്ദര്‍ശിച്ചത്.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമായകേരള ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഡിസൈന്റെ (കെഎസ്‌ഐഡി) ക്ഷണപ്രകാരമാണ് ഇവര്‍ കേരളത്തിലെത്തിയത്. തൊഴിലാളികളുമായി വിദ്യാര്‍ഥികള്‍ ആശയവിനിമയം നടത്തി.ഇരവിപുരത്തെ റേന്ത ഗ്രാമം, തഴവയിലെ തഴപ്പായ് നിര്‍മ്മാണ യൂണിറ്റ്, കേരള ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്നിവയും സന്ദര്‍ശിച്ചു. ഇന്ന് ജില്ലാ കളക്ടര്‍ എ. ഷൈനമോള്‍, ലേബര്‍ കമ്മീഷണര്‍ കെ. ബിജു, കേരള ഇന്‍സ്റ്റ്റ്റിയൂട്ട് ഡയറക്ടര്‍ പി. ടി. ഗിരീഷ് എന്നിവരുമായി ചര്‍ച്ച നടത്തും.

ചവറയില്‍ എത്തിയ സംഘത്തെ കെഎസ്എസ്‌ഐ ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി. രാധാകൃഷ്ണന്‍, വി സിക്‌സ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഗോപാലകൃഷ്ണപിളള, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.മനു, രാധിക പ്രസാദ്, ഹണി, രേഷ്മ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ഡെന്‍മാര്‍ക്ക് ഹേഗന്‍ സ്കൂള്‍ ഓഫ് ഡിസൈനിലെ അധ്യാപകരായ ക്രിസ്റ്റ്യന്‍ ഹര്‍ബര്‍, സോഫി എഡ്വേര്‍ഡ് നീല്‍സ എന്നിവര്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേരാണ് സംഘത്തിലുള്ളത്.

Related posts