ആലുവ: ശിവരാത്രി മണപ്പുറത്തു നിന്നും ബൈക്കുമായി കടന്നുകളഞ്ഞ കുട്ടിക്കള്ളന്മാരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവരാത്രി ആഘോഷം കാണാന്‍ മണപ്പുറത്തെത്തിയ തോട്ടയ്ക്കാട്ടുകര സ്വദേശിയുടെ ബൈക്കുമായിട്ടാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട്ടുകരയില്‍ വാടകയ്ക്ക് താമസിക്കുന്ന രണ്ടു പതിനേഴുകാരാണ് പിടിയിലായത്. മണപ്പുറത്തു നിന്നും ഇവര്‍ ബൈക്കെടുത്ത് പോകുന്നതുകണ്ട് വാഹന ഉടമ മറ്റൊരു ബൈക്കില്‍ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. ഇതിനിടയില്‍ മോഷ്ടാക്കളിലൊരാളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെത്തിയാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കൂട്ടാളിയായ മറ്റൊരു പതിനേഴുകാരനെയും തിരിച്ചറിയുകയായിരുന്നു. ആലുവ പോലീസ് കേസെടുത്തു.
ബൈക്കുമായി കടന്ന കുട്ടിമോഷ്ടാക്കള്‍ പിടിയില്‍
