മധ്യവയസ്കന്‍ ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തി ജീവനൊടുക്കി

crimeചെന്നൈ: ഓണ്‍ ലൈന്‍ വ്യാപാരത്തിലൂടെ കോടികളുടെ നഷ്ടമുണ്ടായതിനെ തുടര്‍ന്ന് മധ്യവയസ്കന്‍ ഭാര്യയേയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വ്യാഴാഴ്ച ചെന്നൈ ഗോവിന്ദപ്പ നായ്ക്കര്‍ സ്ട്രീറ്റിലായിരുന്നു സംഭവം. ദേവേന്ദ്ര കുമാര്‍, ഭാര്യ ദീപ്തി (30), മക്കളായ സുര്‍ഭി (15), മനാസ് (8) എന്നിവരാണ് മരിച്ചത്.

ഭാര്യയേയും കുട്ടികളേയും ദേവേന്ദ്ര കുമാര്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് സ്വയം കഴുത്ത് മുറിച്ച് ഇയാളും ജീവനൊടുക്കി. സുര്‍ഭി പ്ലസ്ടു വിദ്യാര്‍ഥിനിയും മനാസ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ബുധനാഴ്ച നിരവധി ആളുകള്‍ കുമാറിനെ തേടിവരികയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വൈകുന്നേരം കുട്ടികളും ഭാര്യയുമായി സിനിമയ്ക്കുപോയ കുമാര്‍ തിരികെ വീട്ടിലെത്തിയാണ് ഹീനകൃത്യം ചെയ്തത്. ഇതേ വീട്ടില്‍ തന്നെയാണ് കുമാറിന്റെ മാതാപിതാക്കള്‍ കഴിയുന്നത്. എന്നാല്‍ സംഭവം ഇവര്‍ അറിഞ്ഞിരുന്നില്ല. തങ്ങളുടെ മരണത്തില്‍ ആരും ഉത്തരവാദികളെല്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ കുമാര്‍ എഴുതിയിരുന്നു.

Related posts