നാളെ മുതൽ ക്‌ളാസിൽ കയറും..! 144 റ​ദ്ദാ​ക്കു​മെ​ന്ന് ക​ള​ക്ട​റു​ടെ ഉ​റ​പ്പ്; ക​ണ്ണൂ​രി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു; അടിയന്തിര സാഹചര്യമുണ്ടായാൽ പഠിക്കുന്ന ആശുപത്രിയിൽ കയറണമെന്ന് കളക്ടർ

nurse-strikeക​ണ്ണൂ​ർ: ന​ഴ്സു​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ ക​ണ്ണൂ​രി​ൽ ക​ള​ക്‌​ട​ർ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  സ്റ്റു​ഡ​ന്‍റ്സ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ മൂ​ന്നു​ദി​വ​സ​മാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു.     ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ക​ള​ക്‌​ട​റു​മാ​യി സ്റ്റു​ഡ​ന്‍റ്സ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്കാ​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​ക്‌​ട​ർ പ്ര​ഖ്യാ​പി​ച്ച 144 ാം വ​കു​പ്പ് മ​ര​വി​പ്പി​ച്ച​താ​യി വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സ​മ​രം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന അ​താ​ത് ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഹെ​ഡ് ന​ഴ്സു​മാ​രെ സ​ഹാ​യി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും ക​ള​ക്‌​ട​ർ നി​ർ​ദേ​ശി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം പി​ൻ​വ​ലി​ച്ച​ത്. എ​സ്എ​ൻ​എ, യു​എ​ൻ​എ​സ്എ, കെ​ജി​എ​സ്എ​ൻ​എ എ​ന്നീ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​ണ് സ​മ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ളെ​മു​ത​ൽ ക്ലാ​സി​ൽ ക​യ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ തീ​രു​മാ​നി​ച്ചു.

Related posts