പാ​ത​യോ​ര​ങ്ങ​ൾ ക​യ്യ​ട​ക്കി റം​ബു​ട്ടാ​ൻ ..! . വി​ദേ​ശി​യും പ​ഴ​വി​പ​ണി​യി​ലെ വി​ഐ​പി​യു​മാ​യി റം​ബു​ട്ടാൻ പാ​ത​യോ​ര​ങ്ങ​ൾ ക​യ്യ​ട​ക്കി വാഴുന്നു; കിലോയ്ക്ക് 300 രൂപയാണ് വില

rumbuttan-kozhikodeകു​റ്റി​പ്പു​റം: പാ​ത​യോ​ര​ങ്ങ​ൾ ക​യ്യ​ട​ക്കി റം​ബു​ട്ടാ​ൻ സ​ജീ​വ​മാ​യി. വി​ദേ​ശി​യും പ​ഴ​വി​പ​ണി​യി​ലെ വി​ഐ​പി​യു​മാ​യി റം​ബു​ട്ടാ​നാ​ണ് പാ​ത​യോ​ര​ങ്ങ​ൾ ക​യ്യ​ട​ക്കി വി​ൽ​പ​ന​ക്കെ​ത്തി​യ​ത്. വി​ദേ​ശി ആ​യ​ത് കൊ​ണ്ട് ത​ന്നെ റം​ബു​ട്ടാ​ന് വി​പ​ണി​യി​ൽ ന​ല്ല ഡി​മാ​ൻ​ഡ് ആ​ണ്. സം​സ്ഥാ​ന​ത്ത് അ​ടു​ത്ത കാ​ല​ത്താ​ണ് വി​ദേ​ശി​യാ​യ റം​ബു​ട്ടാ​ൻ കൃ​ഷി ആ​രം​ഭി​ച്ച​ത്.

ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് റം​ബു​ട്ടാ​ൻ വി​ള​വെ​ടു​പ്പ് ന​ട​ത്തി പാ​ത​യോ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ വി​ൽ​പ​ന​ക്കെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ല​ഗാ​ൻ എ​ന്ന ഒ​രു ഐ​റ്റം 300 രൂ​പ​ക്കും നാ​ട​ൻ ഐ​റ്റം 200 രൂ​പ​ക്കു​മാ​ണ് വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്. ന​ല്ല രു​ചി​യു​ള്ള പ​ഴം എ​ന്ന നി​ല​യി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ലെ റം​ബു​ട്ടാ​ൻ വാ​ങ്ങാ​ൻ ധാ​രാ​ളം ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.

സാ​ധാ​ര​ണ ഫ്രൂ​ട്ട്സ് വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ റം​ബു​ട്ടാ​ൻ വി​ൽ​പ​ന​ക്കെ​ത്താ​റു​ണ്ടെ​ങ്കി​ലും വി​ദേ​ശി​ക്ക് വി​ല അ​ൽ​പം കൂ​ടു​ത​ൽ ആ​യ​ത് കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ർ റം​ബു​ട്ടാ​ൻ കൈ ​വെ​ക്കാ​റി​ല്ല. കേ​ര​ള​ത്തി​ൽ കൃ​ഷി ഇ​റ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ്യാ​പ​ക​മാ​യ റം​ബു​ട്ടാ​ൻ എ​ത്താ​ൻ തു​ട​ങ്ങി​യെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ജൂ​ണ്‍ മു​ത​ൽ സെ​പ്റ്റം​ബ​ർ മാ​സം വ​രെ​യാ​ണ് കേ​ര​ള​ത്തി​ൽ റം​ബു​ട്ടാ​ൻ വി​ള​വെ​ടു​പ്പ് സ​മ​യം.

Related posts