മട്ടന്നൂര്‍: തരിശായി കിടന്ന ഭൂമിയില്‍ ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ചിരിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍. ചാവശേരി മണ്ണോറയിലാണ് സ്ത്രീകളുടെ കൂട്ടായ്മയില്‍ കൃഷിയിറക്കിയിരുന്നത്. ഇരിട്ടി നഗരസഭയെ വിഷരഹിത പച്ചക്കറി മേഖലയാക്കു കയെന്ന ലക്ഷ്യത്തോടെയാണ് നവഭാവന കലാകായിക കേന്ദ്രത്തിലെ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ചെയ്തത്. വര്‍ഷങ്ങളോളമായി കൃഷിയിറക്കാതെയിട്ടിരുന്ന ഒരേക്കറോളം സ്ഥലത്താണ് വിവിധയിനം കൃഷിയിറക്കിയത്. വെളളരി, പയര്‍, കുമ്പളം, കക്കിരി, ചീര തുടങ്ങിയ പച്ചക്കറികളാണ് ജൈവ രീതിയില്‍ കൃഷിയിറക്കിയത്.
രാസവളവും രാസകീടനാശിനിയും ഉപയോഗിക്കാതെയാണ് കൃഷിയില്‍ നൂറുമേനി വിളയിച്ചത്. മാരക വിഷങ്ങള്‍ അടങ്ങിയ പച്ചക്കറികള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാപകമായി കയറ്റി അയക്കുന്നതാണ് ജൈവ പച്ചക്കറി മേഖലയിലേക്ക് ജനങ്ങളെ തിരിയുന്നത്. ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം മുന്‍ കൃഷി ഓഫീസര്‍ രവീന്ദ്രന്‍ മുണ്ടയാടന്‍ ഉദ്ഘാടനം ചെയ്തു. പി. ഷൈമ അധ്യക്ഷത വഹിച്ചു. എം.കെ. റഹീമ, ഇ. മഹിജ, ഒ.കെ. പ്രസീത, ടി. ശാന്ത, പി. രോഹിണി, ഇ. ദേവി, കെ. നബീസ, സി.കെ. ഫത്തീമ, സി. റഷീദ, കെ.കെ. പ്രദീപന്‍, പി. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.