
മൂവാറ്റുപുഴ: നടൻ ജയസൂര്യ കടവന്ത്ര ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ടുജെട്ടിയും നിർമിച്ചതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി എറണാകുളം വിജിലൻസ് യൂണിറ്റിനോട് നിർദേശിച്ചു. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കേസിലെ ഹർജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അടുത്ത മാസം 16ന് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസ് ജഡ്ജി ബി.കലാം പാഷ ഉത്തരവിട്ടിരിക്കുന്നത്.
