നല്ല തിരക്കഥ കിട്ടിയാല്‍ അച്ഛനോടൊപ്പം അഭിനയിക്കുമെന്നു കാളിദാസന്‍

jayaramകുറച്ചുനാളായി കാളിദാസിനോട് പലരും ചോദിക്കുന്നു അച്ഛന്റെ ഒപ്പം ഇനി എന്നാണ് സിനിമയില്‍ അഭിനയിക്കുകയെന്ന്. അതിന് ഒറ്റ മറുപടിയെ കാളിദാസിന് പറയാനുള്ളു, നല്ല തിരക്കഥ വരട്ടേ അപ്പോള്‍ നോക്കാം.

അച്ഛന്‍ ജയറാമിനോടൊപ്പം  അഭിനയിക്കാന്‍ വേണ്ടി മാത്രമായി ഒരു ചിത്രം തെരഞ്ഞെടുക്കില്ല. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളിളെപ്പോലുള്ള തിരക്കഥ വന്നാല്‍ അച്ഛന്‍ ജയറാമിനൊപ്പം അഭിനയിക്കും എന്ന നിലപാടിലാണ് കാളിദാസ് ഇപ്പോള്‍. ഒരു പക്ക കഥൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസിന് കാത്തിരിക്കുകയാണ് കാളിദാസ്. ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പേ തന്നെ  അടുത്ത ചിത്രങ്ങളും വന്നു. ഉലകനായകന്‍ കമലഹസനും പ്രഭുവിനും ഒപ്പമുള്ള ചി്രതത്തിലാണ്  ഇനി കാളിദാസ് അഭിനയിക്കുക.

Related posts