ജയിൽ കവാടം തുറന്നെത്തിയത് ആയിരക്ക ണക്കിന് ആരാധകരുടെ മുന്നിലേക്ക്; വെ​ള്ള ഷ​ർ​ട്ടും മുണ്ടുമണി​ഞ്ഞ് തൊ​ഴു​കൈ​ക​ളോ​ടെ തന്‍റെ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു; പിന്നീട് വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇങ്ങനെയൊക്കെ…

കൊ​ച്ചി: യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി, ന​ട​ൻ ദി​ലീ​പ് 85 ദി​വ​സ​ത്തി​നു ശേ​ഷം ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങി. ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന താ​രം ആ​ര​വ​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടു​മെ​ത്തു​ന്ന​ത്. ജ​ന​പ്രി​യ ന​ട​ൻ ജ​യി​ലി​നു പു​റ​ത്തെ​ത്താ​ൻ കാ​ത്തു​നി​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ലേ​ക്ക് വെ​ള്ള ഷ​ർ​ട്ടും മുണ്ടും അ​ണി​ഞ്ഞ് താ​ര​മെ​ത്തി.

ആ​ർ​പ്പു​വി​ളി​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത് തൊ​ഴു​കൈ​ക​ളോ​ടെ ദി​ലീ​പ് ജ​യി​ൽ ഗേ​റ്റി​നു പു​റ​ത്തേ​ക്ക്. ത​യാ​റാ​ക്കി നി​ർ​ത്തി​യി​രു​ന്ന കാ​റി​നു​ള്ളി​ലേ​ക്ക് ക​യ​റു​മു​മ്പ് അ​ദ്ദേ​ഹം ആ​രാ​ധ​ക​ർ​ക്കു നേ​രെ കൈ​വീ​ശു​ക​യും കൈ​കൂ​പ്പി അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് കാ​റി​ൽ ക​യ​റി പ​റ​വൂ​ർ​ക്ക​വ​ല​യി​ലെ വീ​ട്ടി​ലേ​ക്ക്.

നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രും നാ​ട്ടു​കാ​രും ആ​ലു​വ സ​ബ് ജ​യി​ലി​നു​മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ദി​ലീ​പ് പു​റ​ത്തെ​ത്തി​യ​തോ​ടെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചാ​ണ് ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. ദീ​ലി​പി​നോ​ട് പ്ര​തി​ക​ര​ണം ആ​രാ​യാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം സം​സാ​രി​ക്കാ​ൻ‌ കൂ​ട്ടാ​ക്കി​യി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ഖം​കൊ​ടു​ക്കാ​ൻ​പോ​ലും താ​രം ത​യാ​റാ​യി​ല്ല.

വീ​ട്ടി​ലെ​ത്തി​യ ദി​ലീ​പി​നെ ഭാ​ര്യ കാ​വ്യ​യും മ​ക​ൾ‌ മീ​നാ​ക്ഷി​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സി​നി​മാ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രോ​ടും ഹൃ​സ്വ​കു​ശാ​ലാ​ന്വേ​ണ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് വീ​ടി​നു​ള്ളി​ലേ​ക്ക് താ​രം പ്ര​വേ​ശി​ച്ച​ത്.

ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് താ​ര​ത്തി​ന് ജാ​മ്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​സ്പോ​ർ​ട്ട് ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം, ഒ​രു ല​ക്ഷം രൂ​പ​യു​ടെ ര​ണ്ട് ആ​ൾ ജാ​മ്യം വേ​ണം, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്, തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​രു​ത്, അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ഹാ​ജ​രാ​ക​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളാ​ണ് കോ​ട​തി ജാ​മ്യ​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts